Sunday November 18th, 2018 - 11:27:am
topbanner

മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്കു പരുക്ക്

Jikku Joseph
മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്കു പരുക്ക്

തൃശൂര്‍: കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചിറ്റാട്ടുകര സ്വദേശി ഗബ്രിയേല്‍, എരുമപ്പെട്ടി സ്വദേശികളായ ഷാലിന്‍, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കൊടകരയ്ക്കു സമീപമാണ് സംഭവം. ദേശീയപാതയിലൂടെ മലയാറ്റൂരിലേക്കു കാല്‍നടയായി പോവുകയായിരുന്ന തീര്‍ഥാടക സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

English summary
accident at kodakara malayattoor pilgrim died
topbanner

More News from this section

Subscribe by Email