Wednesday November 14th, 2018 - 9:15:am
topbanner

മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Jikku Joseph
മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തില്‍ നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. ആറാം മൈല്‍ സ്വദേശി മനോജ് (46) ആണ് മരിച്ചത്.

കണ്ണൂര്‍ പഴയ നിരത്തില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് ഏഴടിയോളം താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിരുന്നു. സമീപത്തെ വീടിന്റെ പിന്‍ഭാഗം മണ്ണെടുത്തതിനാല്‍ അപകടാവസ്ഥ മനസിലാക്കി ഇവിടെ ചെങ്കല്ല് കൊണ്ടു മതില്‍ നിര്‍മിക്കുമ്പോഴായിരുന്നു അപകടം.

കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൂടെയുള്ള രണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ഏറെ പരിശ്രമം നടത്തി മനോജിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Read more topics: accident, construction, site, kannur
English summary
accident at construction site in kannur
topbanner

More News from this section

Subscribe by Email