Tuesday November 13th, 2018 - 1:40:am
topbanner

അബൂബക്കര്‍ സിദ്ദിഖ് വധം: അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന് എ.വിജയരാഘവന്‍

RA
അബൂബക്കര്‍ സിദ്ദിഖ് വധം: അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന് എ.വിജയരാഘവന്‍

കാസര്‍ഗോഡ് : ഉപ്പളയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബിജെപി-ആര്‍എസ്‌എസ് ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ബി.ജെ.പി-ആര്‍.എസ്.എസ്. ക്രിമിനലുകളും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ഈ കൊലപാതകം. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ഒരു വശത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മറുവശത്ത് എസ്.ഡി.പി.ഐ. നേതൃത്വത്തില്‍ മുസ്ലിം വര്‍ഗീയവാദികളും നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ. അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയതിന്റെ വേദനയില്‍ നാട് ഇപ്പോഴും തേങ്ങുകയാണ്. അതിനിടയിലാണ് ആര്‍.എസ്.എസുകാര്‍ വീണ്ടും ഒരു സി.പി.ഐ(എം) പ്രവര്‍ത്തകനെ കൊലക്കത്തിക്കിരയാക്കിയത്. ഇത്തരം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

English summary
abubaker murder repond a vijayarahavan
topbanner

More News from this section

Subscribe by Email