Saturday September 22nd, 2018 - 8:54:pm
topbanner

അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കാണരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള

RA
അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കാണരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള

കാസര്‍കോട്:സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കാണരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള.ഇത് രാഷ്ട്രീയകൊലപാതകമോ രാഷ്ട്രീയ പ്രേരിതമായിട്ട് നടന്നതോ അല്ല. തികച്ചും വ്യക്തിപരമായി മദ്യത്തെചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയാന്‍ കഴിയുന്നതെന്നും കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കവെ ശ്രീധരന്‍പിള്ള പറഞ്ഞു.

കൊല്ലപ്പെട്ടത് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതിനാല്‍ തന്നെയും സിപിഎം കേരളം ഭരിക്കുന്ന കക്ഷിയായതിനാലും സൗകര്യപൂര്‍വ്വം അതിനെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് അവര്‍ പിന്മാറണം. വിലപ്പെട്ട ഒരുജീവന്‍ നഷ്ടമായതിനെ ശക്തമായി അപലപിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ സംഭവത്തെ സമീപിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ കുമ്ബള പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ബിജെപി പ്രവര്‍ത്തകരായ അശ്വത്, കാര്‍ത്തിക് എന്നിവര്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം.

 

Read more topics: abubaker, murder, e sreedharanpilla
English summary
abubaker murder e sreedharanpilla
topbanner

More News from this section

Subscribe by Email