Monday October 22nd, 2018 - 4:56:am
topbanner
Breaking News

ഒളിവിലായിരുന്ന വധശ്രമ കേസ് പ്രതി പിടിയില്‍

Mithun Muyyam
ഒളിവിലായിരുന്ന വധശ്രമ കേസ് പ്രതി പിടിയില്‍

തൃശൂര്‍: കൊലപാതക ശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മാസങ്ങള്‍ക്കു ശേഷം വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ഗവ. ഫിഷറീസ് ഹൈസ്‌കൂളിനു സമീപം പള്ളത്ത് സന്ദീപ് (30)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 11ന് വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി അജയഘോഷിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

ഒളിവിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. സന്ദീപ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. പലിശയ്ക്ക് പണം നല്‍കുകയും ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതും ഗുണ്ടായിസം നടത്തുന്നതും ഇയാളുടെ രീതിയാണെന്നും കഴിഞ്ഞദിവസം ഇയാളുടെ സ്ഥാപനത്തില്‍ അടിപിടി നടന്നതിന് കേസുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

വലപ്പാട് സി.ഐ. ടി.കെ. ഷൈജുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഇ.ആര്‍. ബൈജു, എ.എസ്.ഐ. ഷാജു, ടി.ആര്‍. ഷൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read more topics: thrissur, accuse, arrested,
English summary
absconding accuse has been arrested
topbanner

More News from this section

Subscribe by Email