Wednesday August 15th, 2018 - 3:10:pm
topbanner
Breaking News

'നേത്ര': ശബരിമല സുരക്ഷയ്ക്ക് പുതിയ സാങ്കേതിക വിദ്യ

NewsDesk
'നേത്ര': ശബരിമല സുരക്ഷയ്ക്ക് പുതിയ സാങ്കേതിക വിദ്യ

മലമുകളില്‍ ഇനിയുള്ള നാളുകള്‍ 'നേത്ര' യുടെ സുരക്ഷാകണ്ണുകള്‍. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച 'നേത്ര' യു.എ.വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ശബരിമലയുടെ മുകളില്‍ പരീക്ഷണപ്പറക്കല്‍ നടത്തി. 200 മീറ്റര്‍ ഉയരത്തില്‍ നിന്നും വ്യക്തമായ ചിത്രങ്ങള്‍ അയക്കുന്നതിന് കഴിയുന്ന 2 എച്ച്്.ഡി ക്യാമറയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

തേനീച്ചയുടെ മുരള്‍ച്ചപോലുള്ള നേരിയ ശബ്ദം മാത്രമുള്ള യന്ത്രത്തിലൂടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ദ്യശ്യങ്ങള്‍ പതിയുന്ന രീതിയിലാണ് ഇതിന്റെ സാങ്കേതിക വിദ്യ. മാവോയിസ്റ്റ് വനമേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ 'നേത്ര' ബോംബെ ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

35 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്. സി.ആര്‍.പി.എഫില്‍ ആകെ 15 യു.എ.വി 'നേത്ര' യാണുള്ളത്. നേത്രയുടെ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നേടിയ സിആര്‍പിഎഫ് കമാന്‍ഡോ വിഭാഗമായ 'കോബ്ര'യിലെ ഉദേ്യാഗസ്ഥരാണ് സന്നിധാനത്ത് ഇതിനെ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി. നായരാണ് ശബരിമലയില്‍ ആര്‍.എ.എഫിന്റെ ചുമതല വഹിക്കുന്നത്. ശബരിമലയില്‍ നേത്രയുടെ ആദ്യ പറക്കലിന് സാക്ഷിയാവാന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
sabarimala security nethra new technology implement
topbanner

More News from this section

Subscribe by Email