Tuesday February 19th, 2019 - 6:44:pm
topbanner

തോക്കിന്റെ ധൈര്യത്തിലാണ് പിസിയുടെ ആക്രോശങ്ങളെന്ന് ആഷിക് അബു

ANJU NC
തോക്കിന്റെ ധൈര്യത്തിലാണ് പിസിയുടെ ആക്രോശങ്ങളെന്ന് ആഷിക് അബു

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പിസി ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. പിസിയുടെ കൈയിലുള്ള തോക്കിന്റെ ബലത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാലഞ്ചു പേര്‍ ഇന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ധൈര്യശാലിയായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടിവി ക്യാമറയ്ക്കു മുന്നിലും കവലകളിലും സാമൂഹ്യമാധ്യമങ്ങളിലും 'തോക്ക്' നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്ര കാലം പ്രബുദ്ധകേരളം ഈ കളി കണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ!

Viral News

English summary
aashiq abu says agaianst pc george mla
topbanner

More News from this section

Subscribe by Email