topbanner
Tuesday September 26th, 2017 - 12:59:pm
topbanner

കണ്ണൂർ കലക്ടർ രോഗികളുടെ ജീവൻ കൊണ്ട് പന്താടാൻ ശ്രമിക്കുന്നു: യുവമോർച്ച

suvitha
കണ്ണൂർ കലക്ടർ രോഗികളുടെ ജീവൻ കൊണ്ട് പന്താടാൻ ശ്രമിക്കുന്നു: യുവമോർച്ച

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 20 ദിവസമായി നഴ്സുമാർ നടത്തിവരുന്ന ന്യായമായ സമരത്തെ പരാജയപ്പെടുത്താൻ നഴ്സിംഗ് വിദ്യാർത്ഥികളെ ആശുപത്രികളിൽ നിയമിക്കാനുള്ള ഉത്തരവിറക്കുക വഴി ജില്ലാ കലക്ടർ രോഗികളുടെ ജീവൻ കൊണ്ട് പന്താടുകയാണെന്ന് യുവമോർച്ച സംസ്ഥാന പ്രസി: അഡ്വ.കെ.പി പ്രകാശ് ബാബു പറഞ്ഞു. സുപ്രിം കോടതിയുടെ നിർദ്ദേശത്തിന്റെയും കേന്ദ്ര സർക്കാർ ഉത്തരവിന്റെയും പിൻബലത്തിൽ ശമ്പള വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന നഴ്സുമാരെ ഇത്തരം കുതന്ത്രങ്ങളിലൂടെ പരാജയപ്പെടുത്താമെന്നാരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിനിയമങ്ങളിലൂടെയും ധിക്കാരപരമായ ഉത്തരവിലൂടെയും സമരത്തെ അട്ടിമറിക്കുന്ന കണ്ണൂരിൽ പ്രതിരോധത്തിന് നഴ്സുമാരോടൊപ്പം ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ വച്ച് നടത്തുന്ന ആശുപത്രികളിലെ മനുഷ്യജീവന് പറ്റുന്ന ഏതപയാത്തിനും ഉത്തരവാദി ജില്ലാ കലക്ടറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
the Collector is trying to play the life of the patients
topbanner topbanner

More News from this section

Subscribe by Email