Thursday October 18th, 2018 - 10:19:pm
topbanner
Breaking News

നവകേരള നിര്‍മാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്

Aswani
നവകേരള നിര്‍മാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയംമൂലം തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട്. സര്‍ക്കാരിന് കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക്-എഡിബി സംഘമാണ് സമര്‍പ്പിച്ചത്. 12 ദിവസത്തെ പ്രളയമേഖലകളിലെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനമാകുക.

കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുന്നത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ലോകബാങ്ക്-എഡിബി സംഘം പ്രളയ മേഖലകളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു നാശനഷ്ടം തിട്ടപ്പെടുത്തിയത്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍മാരും വിവിധ വകുപ്പുകളും നല്‍കിയ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ മാത്രമെ കേരളത്തിന് ലോകബാങ്ക് അടക്കമുളള സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാനാകൂ.

 

English summary
World Bank estimates that Rs 25000 crore will be needed for Kerala reconstruction
topbanner

More News from this section

Subscribe by Email