Tuesday March 26th, 2019 - 10:26:am
topbanner
topbanner

വയനാട് ഇരട്ട കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു : മോഷണത്തിനിടെ ദമ്പതികളെ തലക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തി

NewsDesk
വയനാട് ഇരട്ട കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു : മോഷണത്തിനിടെ ദമ്പതികളെ തലക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തി

സി.വി. ഷിബു.

മാനന്തവാടി: രണ്ട് മാസം മുമ്പ് നടന്ന വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം സ്വദേശി കാവിലുംപാറ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (42) യാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.. ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമിയാണ് മാനന്തവാടി സി.ഐ. ഓഫീസിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. ജൂലൈ ആറിന് നടന്ന കൊലപാതകത്തെ തുടർന്ന് മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പന്ത്രണ്ടാം മൈൽ പൂരിഞ്ഞി വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27) ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ് ജൂലൈ ആറിന് വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. . ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന കിടക്കുകയായിരുന്നു :രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മൂന്ന് മാസം മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ. അന്വേഷണത്തിന് പുരോഗതിയില്ലന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.

നാടിനെ നടുക്കിയ കണ്ടത്തുവയൽ ഇരട്ട കൊലപാതകത്തിൽ ദമ്പതിമാരെ പ്രതി കൊലപ്പെടുത്തിയ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മോഷ്ടാവാണ് പ്രതിയായ വിശ്വനാഥൻ .അന്വേഷണത്തിന്റെ ഭാഗമായി മുൻ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കി വരുന്നതിനിടെയാണ് വയനാട് അതിർത്തിയിലുള്ള കോഴിക്കോട് ജില്ലയിലെ തൊട്ടിൽ പാലം കാവിലുംപാറ മരുതോറ എന്ന സ്ഥലത്തെ വിശ്വനാഥനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാധ്യതകളെ കുറിച്ചുമാണ് ആദ്യം അന്വേഷിച്ചത്.കൊലപാതകത്തിന് ശേഷം ഇയാൾ സാമ്പത്തിക ബാധ്യതകൾ തീർത്തതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് ചോദ്യം ചെയ്യുകയും ശാസ്ത്രീയമായ രീതിയിൽ പരിശോധന നടത്തുകയുമായിരുന്നു. പിന്നീട് ഒളിവിൽ പോകാൻ ശ്രമിച്ചു.

മുമ്പ് ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട മാനന്തവാടി ഭാഗത്ത് എത്തിയിട്ടുണ്ട്. സംഭവ ദിവസമായ ജൂലൈ അഞ്ചിന് രാത്രി കണ്ടത്തുവയലിൽ എത്തിയപ്പോൾ ഉമ്മറിന്റെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതായും ലൈറ്റുകൾ പ്രകാശിച്ചും കണ്ടു. അകത്ത് കയറിയപ്പോൾ ഇരുവരും ഉറങ്ങുകയായിരുന്നു. ഫാത്തിമയുടെ മാല പൊട്ടിക്കുന്നതിനിടെ ഉണർന്ന ഉമ്മറിനെ കയ്യിൽ കരുതിയിരുന്ന കമ്പി വടി കൊണ്ട് തലക്കും മുഖത്തും അടിച്ചുവീഴ്ത്തി .ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്തിമയെയും ഇതേ രീതിയിൽ അടിച്ചു വീഴ്ത്തി.

പിന്നീട് ഇരുവരെയും തലയിൽ പിടിച്ച് അമർത്തി മരണം ഉറപ്പാക്കുകയായിരുന്നു. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് പുറത്തിറങ്ങി സ്ഥലത്തും പരിസരത്തും മുളകുപൊടി വിതറി കമ്പിവടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സ്വർണ്ണാഭരണങ്ങൾ കുറ്റ്യാടിയിലുള്ള സേട്ടുവിന്റെ കടയിൽ വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർത്തു. പ്രതിയായ വിശ്വനാഥൻ ചൊക്ലി , കുറ്റ്യാടി , തൊട്ടിൽപ്പാലം എന്നീ സ്റ്റേഷനുകളിൽ മോഷണം, സ്ത്രീ പീഡനം ,വിശ്വാസ വഞ്ചന എന്നീ കേസ്സുകളിൽ പ്രതിയായി ജയിൽവാസ മനുഷ്ഠിച്ചിട്ടുണ്ടന്നും ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമി, മാനന്തവാടി ഡി.വൈ.എസ്. പി. കെ.എം. ദേവസ്യ എന്നിവർ പറഞ്ഞു.പ്രതി വിവാഹിതനാണ് .മക്കളില്ല.

രണ്ട് ലക്ഷത്തിലധികം ഫോൺ കോളുകളും എസ്. എം. എസുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. കേരള പോലീസിന്റെ ക്രൈം സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും ശാസ്ത്രീയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ചും പരിശോധിച്ചു. ഡി.വൈ.എസ്.പി. പ്രിൻസ് അബ്രാഹം ,

മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി.കെ.മണി, ബത്തേരി പോലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ, എസ്.ഐ. മാരായ മാത്യു, ജിതേഷ്, ബിജു ആന്റണി, എ.എസ്.ഐ. മാരായ അബൂബക്കർ ,സുഭാഷ്മണി, ജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, ബിജു, വർഗ്ഗീസ്, റിയാസുദ്ദീൻ, റഹീം, പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഉസ്മാൻ , ഹക്കീം റിയാസ്, സുമേഷ്, സൂരജ്, പ്രമോദ്, ജിതേഷ്, ജിൻസൻ, അബ്ദുറഹ്മാൻ, അനിൽ, ഗിരീഷ്, രാജേഷ്, സിഡിയ, വിരലടയാള വിദഗ്ധൻ ബിജുലാൽ, സിന്ധു ,യുണീറ്റ് അംഗങ്ങളായ കിരൺ, ലിബീഷ്, ബിപിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡി.വൈ. എസ്. പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്തി.

Read more topics: Wayanad, twin, murder , arrested
English summary
Wayanad twin murder: The accused has been arrested
topbanner

More News from this section

Subscribe by Email