Wednesday August 21st, 2019 - 12:07:am
topbanner
topbanner

മാവോയിസ്റ്റ് ഭീഷണിക്കിടയിലും വയനാട്ടിൽ കനത്ത പോളിംഗ്

JB
മാവോയിസ്റ്റ് ഭീഷണിക്കിടയിലും വയനാട്ടിൽ കനത്ത പോളിംഗ്

സി.വി.ഷിബു.

കൽപ്പറ്റ: കേരളത്തിൽ ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ്. പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാരാണുള്ളളത്. ഇവരിൽ 80 ശതമാനം പേർ വോട്ടു ചെയ്തതായാണ് പ്രാഥമിക വിവരം. .

വോട്ടര്‍മാരില്‍ 7,63,642 പേരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലുള്ളവരാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511സ്ത്രീകളുമുണ്ട്. ലോക്സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

രാവിലെ എഴുമുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളുടെ വിന്യാസങ്ങളും 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും പൂര്‍ത്തിയായിരുന്നു. വൈകിട്ട് ആറ് മണിക്ക് മുമ്പായി ക്യൂവില്‍ ഇടം നേടിയ എല്ലാ വർക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. ഇടക്ക് വൈകുന്നേരം നാല് മണിയോടെ കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ശതമാനം കുറച്ചില്ല. കഴിഞ്ഞ തവണ 71. 95 ശതമാനമായിരുന്നു വയനാട് മണ്ഡല
ത്തിൽ പോളിംഗ്.

ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട് പൊലീസും ജില്ലയിലെത്തിയിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേന, ഇന്‍ഡോടിബറ്റന്‍ അതിര്‍ത്തി സേന എന്നിവരടക്കം അഞ്ച് കമ്പനി കേന്ദ്രസേനയും സുരക്ഷ ഒരുക്കാനായി ഉണ്ടായിരുന്നു പ്രശ്‌നബാധിത പ്രദേശങ്ങളിലടക്കം വിവിധ വിഭാഗങ്ങളിലെ സായുധ സേനാഗംങ്ങളുടെ നേതൃത്വത്തില്‍ പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.

ജില്ലയുടെ അതിര്‍ത്തികളെല്ലാം മുഴുവന്‍ സമയ നിരീക്ഷണവും ശക്തമാക്കിയിരുന്നെങ്കിലും തലപ്പുഴ മക്കി മലയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. . വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിങ് സാമഗ്രികള്‍ തിരിച്ച് കളക്ഷന്‍ സെന്ററിലെത്തിക്കുന്നതു വരെ പഴുതടച്ച സുരക്ഷയാണ് പൊലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്. .

വയനാട് ജില്ലയില്‍ 72 പ്രശ്‌നബാധിത ബൂത്തുകളാണ് കണ്ടെത്തിയിരുന്നത് ' . ഇവിടങ്ങളിലെല്ലാം നിരീക്ഷണം ഏകോപിപ്പിക്കാന്‍ മൈക്രോ ഒബ്‌സര്‍മാരേയും നിയമിച്ചിരുന്നു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് നടത്തി. . ജില്ലയില്‍ ആകെ 575 പോളിങ് ബുത്തുകളിലായി 5,94,177 സമ്മതിദായകരാണുള്ളത്

English summary
Wayanad recorded the highest polling
topbanner

More News from this section

Subscribe by Email