Wednesday September 19th, 2018 - 8:56:am
topbanner
Breaking News

വയനാട്ടില്‍ മഴ കുറയുന്നു; റെഡ് അലെര്‍ട്ട് പിൻവലിച്ചു

bincy
വയനാട്ടില്‍ മഴ കുറയുന്നു; റെഡ് അലെര്‍ട്ട് പിൻവലിച്ചു

വയനാട് : വയനാട്ടില്‍ മഴ കുറയുന്ന സാഹചര്യത്തിൽ  റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. ഇന്നു മുതല്‍ ജില്ലയില്‍ യെല്ലോ അലെര്‍ട്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 265 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നത് 30 സെന്റിമീറ്ററായി കുറച്ചു. കനത്തമഴയില്‍ ബാണാസുരയുടെ ഷട്ടറുകള്‍ തുറന്നതാണ് വയനാട്ടിലെ പ്രളയക്കെടുതി രൂക്ഷമാക്കിയത്. മഴ കുറഞ്ഞതോടെ ബാണാസുരയുടെ നാല് ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു. ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് പ്രളയജലം പിന്‍വാങ്ങും.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി ആറ് വീടുകള്‍ നശിച്ചുപോയ മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ അപകട സാധ്യത നിലനില്‍ക്കുന്നു. മണ്ണിടിഞ്ഞ പേര്യ ചുരം ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിള്ളലുണ്ടായ നാടുകാണി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കു നിരോധനം. വയനാട്, കുറ്റ്യാടി ചുരങ്ങളില്‍ നിലവില്‍ തടസ്സങ്ങളില്ല. കല്‍പറ്റ ഡിപ്പോയില്‍നിന്നു തൃശൂര്‍ വരെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. മൈസൂരു- ബത്തേരി പാതയിലും പാല്‍ചുരത്തിലും തടസ്സങ്ങളില്ല. പ്രളയക്കെടുതി വിലയിരുത്താന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കലക്ടറേറ്റില്‍ എത്തി.

Read more topics: Wayanad, Red, alert, withdrawn
English summary
Wayanad receives rainfall Red alert withdrawn
topbanner

More News from this section

Subscribe by Email