Friday February 22nd, 2019 - 8:15:pm
topbanner

വയനാട് പഞ്ചാര കൊല്ലിയിൽ ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ ഒലിച്ചുപോയി: ആളപായമില്ല

NewsDesk
വയനാട് പഞ്ചാര കൊല്ലിയിൽ ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ ഒലിച്ചുപോയി: ആളപായമില്ല

സി.വി..ഷിബു

മാനന്തവാടി: പഞ്ചാരകൊല്ലിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിലിൽ അഞ്ചിലധികം വീടുകൾ മണ്ണിനടിയിൽപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശവാസികളെ നേരത്തെ മാറ്റിയതിനാൽ ആർക്കും ആളപായമില്ല. 60 കുടുംബങ്ങളെ കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റി.

പൂച്ചിക്കൽ സദാനന്ദൻ, വാഴപ്പള്ളിക്കുന്നേൽ ചന്ദ്രൻ , മുണ്ടൂർ ചന്ദ്രൻ , താളുമുട്ട് അമ്മു, മണിയൻ എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്. വൈകുന്നേരം നാല് മണിക്ക് മണ്ണിടിച്ചിൽ ആരംഭിച്ചതിനാൽ തൊട്ടടുത്ത പൊട്ട കണ്ടത്തിൽ അബ്ദുള്ള കുട്ടിയുടെ വീട്ടിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. വനം ,റവന്യൂ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രാത്രി എല്ലാവരെയും സ്കൂളുകളിലേക്കുമാറ്റിയത്.

പശുക്കൾ, ആട് തുടങ്ങിയ മൃഗങ്ങളും കൃഷിയും മണ്ണിനടിയിലായി. ഒരു മൺകൂന മാത്രമെ ഇവിടെ ഉള്ളുവെന്നും ലക്ഷങ്ങളുടെ നഷ്ട മാണ് ഉണ്ടായതെന്നും മാനന്തവാടി മുനിസിപ്പൽ കൗൺസിലർ മുജീബ് കോടിയോടൻ പറഞ്ഞു.

Viral News

Read more topics: heavy rain, wayanad,
English summary
Wayanad Panchara Kolli Five houses effected flood
topbanner

More News from this section

Subscribe by Email