Wednesday November 21st, 2018 - 3:31:pm
topbanner

വയനാട്ടിൽ കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ പാലത്തിൽ തൂങ്ങി മരിച്ചു

NewsDesk
വയനാട്ടിൽ കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ പാലത്തിൽ തൂങ്ങി മരിച്ചു

മാനന്തവാടി: കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ പാലത്തിൽ തൂങ്ങി മരിച്ചു. മീനങ്ങാടി മൈലമ്പാടി പുറക്കാടി മേക്കാട്ട് മാധവന്റെ മകന്‍ ഗോപി ( 62 ) കെ യാണ് ഞായറാഴ്ച രാവിലെ മാനന്തവാടിക്കടുത്ത് ഒരപ്പ് പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.

ഇദ്ദേഹം ശനിയാഴ്ച തന്റെ സ്‌കൂട്ടറുമായി വീട്ടില്‍ നിന്നും പോയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ കാലവർഷത്തിൽ വാഴ, കുരുമുളക് കൃഷി നശിച്ചുവെന്നും ഇനി ജീവിതത്തിൽ പ്രതീക്ഷല്ലെന്നും പറയുന്നുണ്ടന്ന് പോലീസ് പറഞ്ഞു. എന്നാൽ കടബാധ്യതയായി വൻ തുക ഉള്ളതായി പറയുന്നില്ല. 17500 രൂപയുടെയും മകളുടെ സ്വർണ്ണം പണയപ്പെടുത്തിയ ബാധ്യതയും മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്.

കനകമ്മയാണ് ഗോപിയുടെ ഭാര്യ. ഷിനോജ്, ഷിജി, ശ്രീജ എന്നിവര്‍ മക്കളാണ്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read more topics: Wayanad, farmer, hanged,
English summary
Wayanad farmer was hanged in a bridge
topbanner

More News from this section

Subscribe by Email