Saturday December 15th, 2018 - 3:40:am
topbanner

ത്രിവർണ സാഗര​മാ​യി പത്തനംതിട്ട : ആ​വേ​ശ​മാ​യി കോൺ​ഗ്രസ് വിശ്വാസ സംരക്ഷണ മ​ഹാ യാത്ര

NewsDesk
ത്രിവർണ സാഗര​മാ​യി പത്തനംതിട്ട : ആ​വേ​ശ​മാ​യി കോൺ​ഗ്രസ് വിശ്വാസ സംരക്ഷണ മ​ഹാ യാത്ര

പത്തനംതിട്ട: കെപിസിസിയുടെ നേതൃത്വത്തിൽ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിൽ നടത്തിയ വിശ്വാസ സംരക്ഷണ മഹാ സമ്മേളനത്തിലേക്ക് ത്രിവർണ പതാകയുമേന്തി കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ പത്തനംതിട്ട ത്രിവർണ സാഗരമായി മാറി.Vishwasa Samrakshana Yathra pathanam thitta

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തുടങ്ങിയ ജാഥകളിൽ പങ്കെടുത്താണ് മഹാസമ്മേളനത്തിലേക്ക് എത്തിയത്. മതവിശ്വാസങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പാർട്ടി പ്രവർത്തകർ ജാഥയിൽ പങ്കെടുത്തത്. ജാഥ കടന്നുവന്ന വഴിയോരങ്ങളിൽ കാത്തുനിന്ന ജനാധിപത്യ വിശ്വാസികൾ നൽകിയ സ്‌നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ടാണ് ഒരോ ജാഥകളും മഹാസമ്മേളനം നടക്കുന്ന ജില്ലാ സ്‌റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയത്.

കോന്നി മേഖലയിൽ നിന്നുള്ള ജാഥ കുമ്പഴ മല്ലശ്ശേരി മുക്കിൽ നിന്നും രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന ജാഥ അടൂർ പ്രകാശ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റന്മാരായ സന്തോഷ് കുമാർ, റോയി എഴിക്കകത്ത് എന്നിവരുടെ നേതൃത്വത്തിൽ കുമ്പഴ വഴി ജില്ലാസ്റ്റേഡിയത്തിൽ എത്തി.Vishwasa Samrakshana Yathra pathanam thitta

Vishwasa Samrakshana Yathra pathanam thitta

റാന്നി മേഖയിൽ നിന്നുള്ള ജാഥ മൈലപ്രാ ജംഗ്ഷനിൽ നിന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന ജാഥ ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ, ജനറൽ സെക്രട്ടറിമാരായ എബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, ലിജു ജോർജ്ജ്, സതീഷ് പണിക്കർ, സതീഷ് ബാബു, സുനിൽ എസ് ലാൽ, സതീഷ് ബാബു, കാട്ടൂർ അബ്ദുൾ സലാം, ബ്ലോക്ക് പ്രസിഡന്റന്മാരായ മണിയാർ രാധാകൃഷ്ണൻ, പ്രകാശ് കുമാർ ചരളേൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാസ്റ്റേഡിയത്തിൽ എത്തി.Vishwasa Samrakshana Yathra pathanam thitta

തിരുവല്ലാ മേഖയിൽ നിന്നുള്ള ജാഥ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നയിക്കുന്ന ജാഥ മുൻ എംഎൽഎമാരായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ രഘുറാം, നാട്ടകം സുരേഷ്, പി.എ സലിം, കെ.പി.സി.സി നിർവാഹാക സമിത അംഗം സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി വൈസ് പ്രസിഡന്റന്മാരായ കെ.കെ. റോയിസൺ, എ.സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കേരി, എം.എസ്. സിജു, അഡ്വ. വി.ആർ സോജി, ജെറി മാത്യു സാം, കെ. ജാസിം കുട്ടി, സുനിൽ പുല്ലാട്, ബ്ലോക്ക് പ്രസിഡന്റന്മാരായ വത്സൻ റ്റി കോശി, കെ.എൻ രാധാചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാസ്റ്റേഡിയത്തിൽ എത്തി.Vishwasa Samrakshana Yathra pathanam thitta

അടൂർ മേഖയിൽ നിന്നുള്ള ജാഥ കെ.മുരളീധരൻ എം.എൽ.എ നയിക്കുന്ന ജാഥ കൈപ്പട്ടൂരിൽ സംഗമിച്ച് പദയാത്രയായി കെ.പി.സി.സി ജനറൽ സെക്രട്ടറി റ്റി. ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, എം.എം നസീർ, വി.രവികുമാർ, ജ്യോതികുമാർ ചാമക്കാല കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ഡി.സി.സി ഭാരവാഹികളായ ബിജു വർഗ്ഗീസ്, എസ്.വി പ്രസന്നകുമാർ, എസ്.ബിനു, ഏഴംകുളം അജു, ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാസ്റ്റേഡിയത്തിൽ എത്തി.Vishwasa Samrakshana Yathra pathanam thitta

Vishwasa Samrakshana Yathra pathanam thittaപന്തളം മേഖയിൽ നിന്നുള്ള ജാഥ കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന ജാഥ ഡി.സി.സി ഭാരവാഹികളായ വൈ.യാക്കൂബ്, കെ.എൻ അച്യുതൻ, മനോജ് കുളനട, ഉണ്ണികൃഷ്ണൻ നായർ, ജോൺസൺ വിളവിനാൽ, ജി രഘുനാഥ് ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാസ്റ്റേഡിയത്തിൽ എത്തി. തുടർന്ന് ജാഥകളെ ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ജില്ലാ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു.Vishwasa Samrakshana Yathra pathanam thitta k sudhakaran

English summary
Vishwasa Samrakshana Yathra pathanam thitta
topbanner

More News from this section

Subscribe by Email