Wednesday November 14th, 2018 - 2:45:pm
topbanner

കണ്ണൂരിൽ വിസ തട്ടിപ്പിലൂടെ കോടികൾ കൊയ്ത വിരുതൻ പിടിയിൽ

Mithun muyyam
കണ്ണൂരിൽ വിസ തട്ടിപ്പിലൂടെ കോടികൾ കൊയ്ത വിരുതൻ പിടിയിൽ

കണ്ണൂര്‍: വിസ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ സംഘത്തലവന്‍ പിടിയിലായി. വള്ളിത്തോട് സ്വദേശി സെബാസ്റ്റ്യന്‍ കുന്നശേരിയെ ആണ് ഡല്‍ഹിയില്‍ ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്.

മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധിപ്പേരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് കോടികളാണ് സെബാസ്റ്റ്യന്‍ തട്ടിയത്.

മറ്റ് പ്രതികളായ സെബാസ്റ്റ്യന്റെ മകന്‍ ലിയേ സെബാസ്റ്റ്യന്‍, ചെറിയ അരീക്കമല സ്വദേശി ആഞ്ചലേ തുടങ്ങിയവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.ഉളിക്കല്‍, പയ്യാവൂര്‍, ഇരിട്ടി, കുടിയാന്‍മല, ചെമ്പേരി, പൈസക്കരി, അരിക്കാമല തുടങ്ങിയ പ്രദേങ്ങളില്‍ നിന്നുളള ചെറുപ്പകാരില്‍ നിന്നാണ് ഇവര്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ, എന്നിവിടങ്ങളിലേക്കായി വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കോടികള്‍ കൈലാക്കിയത്. എന്നാല്‍ ഇവരെ കൊണ്ടുപോയി വിയറ്റ്‌നാമില്‍ എത്തിക്കുകയായിരുന്നു.

പരിശോധനയില്‍ പലരുടെയും വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. .ഇതോടെ പലരും ജയിലിലുമായി. തുടര്‍ന്നുള്ള അനേഷണത്തിലാണ് വന്‍ തട്ടിപ്പിലാണ് ഇവര്‍ പെട്ടതെന്ന് മനസിലായത്. ഉളിക്കല്‍, എസ് ഐ ശിവന്‍ ചോടത്ത്, എഎസ്‌ഐമാരായ സുരേഷ്, മോഹനന്‍, തുടങ്ങിവരാണ് പ്രതിയെ ഡല്‍ഹിയല്‍ വെച്ച് പിടികൂടിയത്.

 

English summary
Visa case fraud arrested in Kannur
topbanner

More News from this section

Subscribe by Email