Friday August 17th, 2018 - 1:34:pm
topbanner

വേമ്പനാട്ട് കായലിൽ ലക്ഷങ്ങളുടെ ചൂതാട്ടം; പണം വാരാൻ വൻ സംഘങ്ങൾ

fasila
വേമ്പനാട്ട് കായലിൽ ലക്ഷങ്ങളുടെ ചൂതാട്ടം; പണം വാരാൻ വൻ സംഘങ്ങൾ

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് ലക്ഷങ്ങളുടെ ചൂതാട്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വ്യവസായികൾ ഉൾപ്പടെയുള്ള ധനാഢ്യൻമാരാണ് കായൽ പരപ്പിൽ പണമെറിയുന്നത്.
പാതിരാമണല്‍ ദ്വീപിന്റെ സമീപത്ത് നങ്കൂരമിട്ട ഹൗസ് ബോട്ടിൽ നിന്നും വന്‍ചീട്ടുകളി സംഘത്തെ 4.26 ലക്ഷം രൂപയുമായി പൊലീസ് പിടികൂടിയതോടെയാണ് വലിയ ശൃംഖലയെ കുറിച്ച് അറിവായത്. വൈറ്റ് ഷെല്‍ ബോട്ടിലെ ജിവനക്കാര്‍ ഉള്‍പ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൗസ് ബോട്ടും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.

ചേര്‍ത്തല തൈക്കാട്ടുശ്ശേരി വേലന്‍ചിറ നികത്ത് ഖാസിംകുഞ്ഞ്(65), പല്ലന പാനൂര്‍ തറയില്‍ മുഹമ്മദ് ഹബീബ് (44), പല്ലന കുളത്തിപ്പറമ്പ് മന്‍സൂര്‍(42),ഇടപ്പള്ളി ചേരാനെല്ലൂര്‍ അറയ്ക്കല്‍ ജോയ്(68),തൃശൂര്‍ കൊടകര മൈപ്പാന്‍ ബിജു(40),എറണാകുളം തമ്മനം നന്ദാനന്തപറമ്പ് സിയാദ്(44), അരൂക്കുറ്റി വളയനാട്ട് ബി ഇ നാസര്‍(48), കുന്നംകുളം മുളവുകാട് കൊല്ലേഴത്ത് കെ കെ രാജേഷ്(47), ചേര്‍ത്തല കടക്കരപ്പള്ളി ചുള്ളിക്കല്‍ സി ജെ ജോബി(35), എറണാകുളം ചേരാനല്ലൂര്‍ മങ്കലശ്ശേരി മുഹമ്മദ്(50), നെട്ടൂര്‍ നയ്മനപ്പറമ്പ് മുഹമ്മദ് ബാബു(37), തമ്മനം മൂപ്പന്‍പറമ്പില്‍ സനില്‍(47), ബോട്ട് ജിവനക്കാരനായ കുടവെച്ചൂര്‍ തെക്കേവേലിക്കത്തറ രൂപേഷ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടിയത്. മുഹമ്മ പൊലീസ് കേസെടുത്തു. അര ലക്ഷം രൂപയെങ്കിലും ചൂതാട്ടത്തിനായി വിഹിതം നൽകിയിരുന്നവരെയാണ് സംഘം ബോട്ടിൽ കയറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം നിരവധി സംഘങ്ങൾ സജീവമാണ്. ചൂതാട്ടത്തിനൊപ്പം പെൺവാണിഭവും നടക്കുന്നതായി സംശയമുണ്ട്.

 

English summary
The gamble of lakhs of lakes in Vembanad Lake
topbanner

More News from this section

Subscribe by Email