കോട്ടയം: വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മോട്ടോര്‍വാഹന തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ഇന്നു രാത്രി 12ന് തുടങ്ങും. ബസ് ചാർജ് വർധന സ്വകാര്യ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്നതുൾപ്പെടെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരേയാണു സമരം. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പങ്കെടുക്കും.
വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.
സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.ഓട്ടോറിക്ഷ, ടാക്സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാത്കൃത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ പങ്കെടുക്കും.