Sunday November 18th, 2018 - 9:20:am
topbanner

വയൽക്കിളി സമരത്തിന് തിരശീല വീഴുന്നു; വയൽക്കിളികളും ഐക്യദാർഢ്യ സമിതിയും വേർപിരിഞ്ഞു: ബഹുജന മാർച്ചും നിർത്തിവെച്ചു

fasila
വയൽക്കിളി സമരത്തിന് തിരശീല വീഴുന്നു; വയൽക്കിളികളും ഐക്യദാർഢ്യ സമിതിയും വേർപിരിഞ്ഞു: ബഹുജന മാർച്ചും നിർത്തിവെച്ചു

കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരത്തിന് തിരശീല വീഴുന്നു. ഐക്യദാർഢ്യ സമിതിയും വയൽക്കിളികളും വേർപിരിഞ്ഞു. ഇന്ന് നടത്താൻ നിശ്ചയിച്ച ബഹുജന മാർച്ചും കളക്ടറുടെ വസതിക്ക് മുന്നിലെ കഞ്ഞിവെപ്പ് സമരവും നിർത്തിവെച്ചു. ഇതോടെ ഒന്നര വർഷം നീണ്ടു നിന്ന സംസ്ഥാനത്തിന് പുറത്ത് പോലും വലിയ രീതിയിൽ ജനപിന്തുണയാർജിച്ച സമരമാണ് ഒന്നും നേടിയെടുക്കുതെ ഇല്ലാതാവുന്നത്.

ഇന്ന് കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്ക് ബഹുജന മാർച്ച് നടത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന ഐക്യദാർഡ്യ സമിതിയുടേയും വയൽക്കിളികളുടേയും സംയുക്ത യോഗം തീരുമാനിച്ചിരുന്നത്. വയൽക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി പി എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളെ പൂർണമായും ഒഴിവാക്കിയായിരുന്നു ബഹുജന മാർച്ച് തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതോടെ വയൽക്കിളികൾക്കിടയിൽ മാർച്ചിനെതിരെ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ഭൂരിപക്ഷവും മാർച്ചിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിക്കുകയുമായിരുന്നു. മുൻ നക്സൽ പ്രവർത്തകരും മാവോയിസ്റ്റ് അനുഭാവികളും ചില പരിസ്ഥിതി പ്രവർത്തകരും മാത്രം ഉൾപ്പെടുന്ന ഐക്യദാർഡ്യ സമിതി ഇന്നലെ രാത്രി മാർച്ചിന് ആളുകളെ സംഘടിപ്പിക്കാൻ വയൽക്കിളികളുമായി സംസാരിച്ചുവെങ്കിലും സുരേഷ് കീഴാറ്റൂർ ഒഴികെയുള്ളവയൽക്കിളി പ്രവർത്തകരെല്ലാം തന്നെ സമരത്തിൽ പങ്കെടുക്കില്ലെന്ന് തീർത്തു പറയുകയായിരുന്നു.

വിരലിലെണ്ണാവുന്നവരെ പങ്കെടുപ്പിച്ച് മാർച്ച് നടത്തുന്നത് തങ്ങൾക്ക് ദോഷമാകുമെന്ന് തിരിച്ചറിഞ്ഞതോടെ മഴ കാരണം ബഹുജന മാർച്ച് മാറ്റിവെക്കുകയാണെന്നാണ് ഐക്യദാർഢ്യ സമിതി അറിയിച്ചിരിക്കുന്നത്. ഇതോടെ കീഴാറ്റൂർ വയൽക്കിളി സമരം ഏതാണ്ട് അവസാനിക്കുകയാണെന്നാണ് സൂചനകൾ. സമര രംഗത്ത് സജീവമായ വയൽക്കിളി പ്രവർത്തകരിൽ ഭൂരിഭാഗവും സി പി എമ്മിലേക്ക് തന്നെ തിരിച്ചു പോവാനുള്ള മാനസിക തയ്യാറെടുപ്പുകളിലുമാണ്. മെയ് 31 ന് ത്രീഡി നോട്ടിഫിക്കേഷൻ വരുന്നതോടെ കീഴാറ്റൂർ വയലിലൂടെ ദേശീയ പാത കടന്നു പോകുമെന്ന് തീർച്ചയാണ്.

Read more topics: Keezhattoor, Vayalkkili, Samaram
English summary
Vayalkkili Samaram in Keezhattoor
topbanner

More News from this section

Subscribe by Email