Tuesday December 18th, 2018 - 6:47:pm
topbanner

വരന്തരപ്പിള്ളി എ.ടി.എം. കവര്‍ച്ചാ ശ്രമം: പ്രതികളെക്കുറിച്ച് സൂചന

NewsDesk
 വരന്തരപ്പിള്ളി എ.ടി.എം. കവര്‍ച്ചാ ശ്രമം: പ്രതികളെക്കുറിച്ച് സൂചന

തൃശൂര്‍: റിങ് റോഡിലെ സ്‌റ്റേറ്റ് ബാങ്കിന്റെ എ.ടി.എം. സെന്റര്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നു പോലീസ്. ഇതര സംസ്ഥാനക്കാരെയും ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളും വീടുകളും പരിശോധിച്ചു. എ.ടി.എം. സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ രണ്ടുപേരുടെ ദൃശ്യങ്ങളില്‍നിന്നാണ് ഇതര സംസ്ഥാനക്കാരാണു കവര്‍ച്ചാശ്രമത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്.

കഴിഞ്ഞ രാത്രിമുതല്‍ സംശയം തോന്നിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടെ വരന്തരപ്പിള്ളിയിലെ ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയില്‍ അഞ്ചുതവണ ഒരു ബൈക്കിന്റെ ചിത്രം പതിഞ്ഞതില്‍നിന്ന് മേഖലയിലെ ഗുണ്ടകളാണോ കവര്‍ച്ചയ്ക്കു പിന്നിലെന്ന സംശയവുമുണ്ട്.

പോലീസ് വാഹന പരിശോധനയും ശക്തമാക്കി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും വരന്തരപ്പിള്ളി പോലീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദഗ്ധന്റെ സഹായത്തോടെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു.

Read more topics: Thrissur, Varanthapally, ATM, Robbery,
English summary
Varanthapally ATM Robbery: hints about robbers
topbanner

More News from this section

Subscribe by Email