Saturday August 18th, 2018 - 2:58:am
topbanner

കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍

NewsDesk
കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉസ്താദിനെ പോക്‌സോ നിയമ പ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചപ്പാരപ്പടവിലെ ഒരു മദ്രസയിലെ ഉസ്താദായ ചെക്കിക്കുളം മാണിയൂര്‍ പള്ളിക്കു സമീപത്തെ പുതിയപറമ്പത്ത് ഹൗസില്‍ പി. പി. ഹര്‍ശാദാണ് (34 ) അറസ്റ്റിലായത്. മദ്രസ വിദ്യാര്‍ഥിനികളായ പതിമൂന്നും പതിനാലും വയസുള്ള നാലുപേരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ജൂലായ് മാസം തൊട്ട് പലതവണയായി പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടു.

വൈകുന്നേരങ്ങളില്‍ ഏതാനും കുട്ടികള്‍ സ്‌കൂള്‍ വിട്ട് നേരെ മദ്രസയിലേക്ക് വരാറുണ്ട് അങ്ങനെ നേരത്തെ എത്തുന്ന കുട്ടികള്‍ ക്ലസ് മുറിയില്‍ ഇരിക്കും. ഇവരുടെ ശരീരത്തിന്റ പലഭാഗത്തും ഹര്‍ശാദ് കയറിപ്പിടിക്കാറുണ്ടെന്നാണ് പരാതി. കുട്ടികള്‍ ഭയം മൂലം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ സംഭവം ആവര്‍ത്തിച്ചിരുന്നപ്പോള്‍ ഒരു കുട്ടി മറ്റൊരു കുട്ടിയോട് ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് തന്നെയും ഉസ്താദ് ഇങ്ങനെ ചെയ്യാറുണ്ടെന്ന് രണ്ടാമത്തെ കുട്ടിയും വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പരസ്പരം സംസാരിച്ചപ്പോഴാണ് നാലുകുട്ടികള്‍ തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെക്കുകയും ഇത് എങ്ങിനെയെങ്കിലും അവസാനിപ്പിക്കാനുള്ള മാര്‍ഗത്തെ കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തത്. തുടര്‍ന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ക്ക് പരാതിനല്‍കുകയായിരുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപികയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ശാദിനെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ് ഹര്‍ശാദ്.

Read more topics: kannur, Usthad, arrested,
English summary
Usthad arrested attempt to rape students in Kannur
topbanner

More News from this section

Subscribe by Email