Wednesday November 14th, 2018 - 11:20:pm
topbanner

എെ.ടി, ഇലക്ട്രോണിക്സ് മേഖലകളിൽ കേന്ദ്ര ഗവൺമെന്റ് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം

fasila
എെ.ടി, ഇലക്ട്രോണിക്സ് മേഖലകളിൽ കേന്ദ്ര ഗവൺമെന്റ് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം

തിരുവനന്തപുരം: കഴിഞ്ഞ മൂന്നര വർഷക്കാലയളവിൽ എെ.ടി, ഇലക്ടോണിക്സ് മേഖലകളിൽ 16 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ കേന്ദ്ര ഗവൺമെന്റിന് സാധിച്ചുവെന്ന് കേന്ദ്ര ടൂറിസം (സ്വതന്ത്ര ചുമതല), വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ് വകുപ്പു സഹമന്ത്രി ശ്രീ. അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒാഫ് നേഷനുമായി സഹകരിച്ച് ചെങ്ങന്നൂരിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എ ഗവൺമെന്റ് അധികാരത്തിലെത്തുന്നതിനു മുമ്പ് മൊബൈൽ ഫോണുകളുടെ ഘടകങ്ങൾ നിർമ്മിക്കുന്ന മൂന്നു കമ്പനികൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നതെന്നും എന്നാൽ ഇന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന 120 കമ്പനികൾ രാജ്യത്തുണ്ടെന്നും ശ്രീ. അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഇൗ മേഖലയിൽ 4 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനായിട്ടുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരനു വേണ്ടിയാണ് മോദി ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്നും 113 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ ഗവൺമെന്റിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീ. എ.എൻ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ.കുമ്മനം രാജശേഖരൻ, ശ്രീ. പി.എസ്. ശ്രീധരൻ പിള്ള, സബ് റീജ്യണൽ എംപ്ലോയ്മെന്റ് ഒാഫീസർ ശ്രീ. പി.ജി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

English summary
Central Government has created over 16 lakh Job opportunities in the IT and Electronics sectors: Union Minister Alphons Kannanthanam
topbanner

More News from this section

Subscribe by Email