തിരുവനന്തപുരം: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന് എക്സൈസ് വകുപ്പ്.
മലയാളിയായ ടി.എല്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള ജി.എന്‍.പി.സി എന്ന ഈ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം ബാര്‍ ഹോട്ടലുകളാണ് സ്പോണ്സര് ചെയ്തതെന്നും എക്സൈസ് ഗ്രൂപ്പ് കണ്ടെത്തി.
ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിച്ചതായും എക്സൈസ് വകുപ്പ് പറയുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത്ത്കുമാര്‍ മദ്യക്കമ്പനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചെന്നും സൂചന ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്കിടെ നടന്ന ഡി.ജെ പാര്‍ട്ടിയേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളും എക്സൈസ് വകുപ്പ് ശേഖരിച്ചു.
പരിപാടി നടന്ന ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി. രേഖകളും പിടിച്ചെടുത്തു.