Monday September 24th, 2018 - 11:18:am
topbanner

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു

NewsDesk
കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു

 കോഴിക്കോട്: ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് വൈകുന്നേരം വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 2 പേര്‍ക്ക് എലിപ്പനി ബാധ സ്ഥിരീകരിച്ചു. എലിപ്പനി ബാധയെന്ന് സംശയിക്കുന്ന 9 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  പാലത്ത്, നെല്ലിക്കോട്, ചെറുവണ്ണൂര്‍, കൊയിലാണ്ടി, മുതലക്കുളം, ഇന്ദിരാനഗര്‍,  കക്കോടി, നരിപ്പറ്റ, വടകര എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 279 ആയി. 

ഇതുവരെ ആകെ 137 കേസുകള്‍ സ്ഥിരീകരിച്ചു.  സ്ഥിരീകരിച്ച കേസുകളില്‍ 7 മരണവും സംശയാസ്പദമായ കേസുകളില്‍ ആകെ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Read more topics: Kozhikode, Leptospirosis,
English summary
Two more persons in Kozhikode district have been confirmed Leptospirosis
topbanner

More News from this section

Subscribe by Email