Wednesday November 21st, 2018 - 6:29:pm
topbanner

മുഖ്യമന്ത്രിയെ ട്രോളരുതെന്ന് പോലീസ്: ഇനിയും കളിയാക്കുമെന്ന് ട്രോളന്മാര്‍

NewsDesk
മുഖ്യമന്ത്രിയെ ട്രോളരുതെന്ന് പോലീസ്: ഇനിയും കളിയാക്കുമെന്ന് ട്രോളന്മാര്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട​രു​തെ​ന്ന് ട്രോ​ള്‍ ഗ്രൂ​പ്പി​ന് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം. ഹൈ​ടെ​ക് സെ​ല്ലാ​ണ് ട്രോ​ള്‍ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​ കൈകാര്യം ചെയ്യുന്നവർക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ഐടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നാ​ണ് സ​ന്ദേ​ശം. 

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിയന്ത്രിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ക്കെതിരായ നീക്കം.പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നുവെന്നാണ് പോലീസിന്റെ നിര്‍ദ്ദേശത്തിലുള്ളത്. പക്ഷെ ആരുടെ പരാതിയെന്ന് വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രിയെ കളിയാക്കി ഇട്ട പോസ്റ്റ് റിമൂവ് ചെയ്യണമെന്നും, ഇനി ആവര്‍ത്തിക്കരുതെന്നും ഹൈടെക്ക് സെല്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. എന്നാൽ പോലീസ് നിര്‍ദ്ദേശത്തെ കളിയാക്കി ട്രോളുകള്‍ ഇറക്കുകയാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ച ഗ്രൂപ്പുകള്‍.

Read more topics: Troll, pinarayi vijayan, Police,
English summary
Troll not CM pinarayi vijayan warns Police
topbanner

More News from this section

Subscribe by Email