Friday August 17th, 2018 - 5:46:am
topbanner

കൃത്രിമനിറം അധികം; ലോലിപോപ്പ്‌ വില്‍പ്പന നിരോധിച്ചു

NewsDesk
കൃത്രിമനിറം അധികം;  ലോലിപോപ്പ്‌ വില്‍പ്പന നിരോധിച്ചു

തിരുവനന്തപുരം: അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തിയെന്നു കണ്ടെത്തിയ ടൈംപാസ്‌ ലോലിപോപ്‌സ്‌ എന്ന ലോലിപോപ്പ്‌ സംസ്‌ഥാനത്തു വില്‍ക്കുന്നതു നിരോധിച്ചു. ചെന്നൈ അലപ്പാക്കത്താണ്‌ ടൈംപാസ്‌ ലോലിപോപ്‌സിന്റെ നിര്‍മ്മാണം.

കുട്ടികള്‍ക്കിടയില്‍ വളരെ ആകര്‍ഷകമായ മിഠായിയാണ് ലോലിപോപ്പ്. മിഠായി ആകര്‍ഷകമാക്കാന്‍ നിരവധി കളറുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു.

ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യം ലോലിപോപ്പുകള്‍ നിരോധിച്ചതായി അറിയിച്ചത്. കൂടാതെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മധുര പലഹാരങ്ങളിലും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവു എന്നും നിയമമുണ്ട്. എന്നാല്‍ ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. കളര്‍ ലഭിക്കാനായി അമിതമായാണ് ഇത്തരം രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Read more topics: Time pass, Lollipop, banned,
English summary
Time pass Lollipop banned in Kerala
topbanner

More News from this section

Subscribe by Email