Tuesday September 25th, 2018 - 2:39:pm
topbanner

സ്വര്‍ണകടത്തു കേസിലെ പിടികിട്ടാപുള്ളി അബുലൈസ് തൃശൂരില്‍ പിടിയില്‍

bincy
സ്വര്‍ണകടത്തു കേസിലെ പിടികിട്ടാപുള്ളി അബുലൈസ് തൃശൂരില്‍ പിടിയില്‍

തൃശൂര്‍: വിദേശത്തു നിന്നു കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളി അബുലൈസ് തൃശൂരില്‍ പിടിയിലായി. തൃശൂരിലെ സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സത്കാരത്തിനിടയ്ക്കാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കോഴിക്കോട് യൂണിറ്റ് അംഗങ്ങള്‍് ഇയാളെ പിടികൂടിയത്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രതിയായ അബുലൈസ് എത്തുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. 2013 മുതലാണ് കൊടുവള്ളി സ്വദേശിയായ അബുലൈസ് ഒളിവില്‍ പോയത്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണകടത്തു സംഘത്തിലെ പ്രധാനിയാണ് അബുലൈസ്. സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്ത മകനെ ഡി.ആര്‍.ഐയുടെ അഭിഭാഷകനാണ് കുടുക്കിയതെന്ന് അബുലൈസിന്റെ കുടുംബം മുമ്പ് ആരോപിച്ചിരുന്നു.

കേസില്‍ അകപെട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്ന് നാസറിന്റെ പിതാവും കുടുംബവും പറഞ്ഞിരുന്നു. എന്നാല്‍ നേപ്പാള്‍ വഴി ഇയാള്‍ നിരവധി തവണ രാജ്യത്തെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചരുന്നു. അപ്പോഴൊന്നും ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കൂടാതെ വിദേശത്തായിരുന്ന ഇയാളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അതും വിജയിച്ചിരുന്നില്ല.

2017ല്‍ ജനുവരിയിലും ഏപ്രിലിലും ഒകേ്ടാബറിലും അബുലൈസ് കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും നേപ്പാള്‍ വഴിയും ഇയാള്‍ വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്നാണ് കേസ്. ഡി.ആര്‍.സി. ലുക്ക്ഓട്ട് നോട്ടീസുള്ള ഇയാളെ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ ജനുവരിയില്‍ യു.പി. പോലീസിന്റെ പിടിയിലായിരുന്നു. ഉന്നത പോലീസ് രാഷ്ര്ടീയ വൃത്തങ്ങളുമായുള്ള ബന്ധമുള്ളതിനാല്‍ ഇയാളെ വിട്ടയച്ചതായും ആരോപണമുണ്ട്.

Read more topics: Thrissur, gold case, Steal grabbed
English summary
Steal grabbed Sleeping in the gold case Abulis was arrested in Thrissur
topbanner

More News from this section

Subscribe by Email