topbanner
Sunday August 20th, 2017 - 3:46:am
topbanner

കുരിശ് തകര്‍ത്തതിന് പിന്നിൽ തന്നെ ഇല്ലാതാക്കുക എന്ന അജണ്ട: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

NewsDesk
കുരിശ് തകര്‍ത്തതിന് പിന്നിൽ തന്നെ ഇല്ലാതാക്കുക എന്ന അജണ്ട: തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍

കോട്ടയം: ഒഴിപ്പിക്കല്‍ നടപടികള്‍ തന്നെ ഇല്ലാതാക്കുക എന്ന അജണ്ട കുരിശ് തകര്‍ത്തതിന് പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മൂന്നാര്‍ ചിന്നക്കനാലില്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കുരിശ് പൊളിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.

കുരിശ് വെച്ചിരുന്ന സ്ഥലം തന്നെ ഒഴിപ്പിച്ചത് എന്തിനാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി അട്ടിമറിക്കപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണിക്കായിരിക്കും.

കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിശ്ചലമായാല്‍ അതിനു കാരണം ഇടതുമുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള അന്തഛിദ്രമായിരിക്കും. ഭരണത്തിലെ കൂട്ടായ്മ ഇല്ലായ്മയാണ് പ്രതിസന്ധികള്‍ക്ക് കാരണം. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ നിയമവശങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.

കേരള സമൂഹവും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അനുകൂല നിലപാട് എടുത്തിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാറിന് മാത്രം ഇക്കാര്യത്തില്‍ ഏകോപനം ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണ്. കൊട്ടും കുരവയുമായി കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ നടപടികള്‍ നിശ്ചലമാകുന്ന രൂപത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ഒഴിപ്പിക്കലിന്റെ ഭാഗമായി 144 പ്രഖ്യാപിക്കല്‍ നിബന്ധനയനുസരിച്ച് വകുപ്പ് മന്ത്രി അറിയാതെ പോകാന്‍ ഇടയില്ല. അപ്പോള്‍ മുഖ്യമന്ത്രി അറിയാതെയാണോ 144 പ്രഖ്യാപിച്ചത് നേരിട്ട് വകുപ്പ് മന്ത്രി ഉത്തരവ് കൊടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാനാകില്ലെന്നിരിക്കേ നടപടി ഉദ്യോഗസ്ഥര്‍ക്കെതിതെയാണോ വേണ്ടതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

അങ്ങനെയെങ്കില്‍ സംസ്ഥാനം എങ്ങോട്ട് പോകുന്നു എന്ന വസ്തുത അതീവ ഗുരുതരമാണ്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് കൊടുത്തിട്ടാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നാണ് അനുമാനിക്കേണ്ടത്. വ്യക്തമായ അജണ്ടകളോടെയാണ് തീരുമാനം നടപ്പാക്കിയതെന്ന് വ്യക്തമാണ്.

അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു പൊളിക്കുന്നതിന് പകരം സര്‍ക്കാറിലേക്ക് മുതല്‍കൂട്ടാക്കുകയാണ് വേണ്ടതെന്നും പരിസ്ഥിതിക്ക് പ്രതികൂലമായ കെട്ടിടങ്ങളുണ്ടെങ്കില്‍ പൊളിച്ചുനീക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Thiruvanchoor Radhakrishnan about cross demolished tension
topbanner topbanner

More News from this section

Subscribe by Email