Saturday February 23rd, 2019 - 10:32:am
topbanner

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

renjini
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറിൽ വിജയകുമാറിന്‍റെ മകള്‍ അപർണയാണ് മരിച്ചത്.വൈകുന്നേരം സ്‌കൂളിൽ നിന്നെത്തിയ അപർണ്ണയെ കാണാതായതിനെതുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.

തുടർന്നാണ് നാലരയോടെ പെൺകുട്ടിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്.കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധരിച്ചാണ് കുട്ടിയുടെ മൃതദേഹം പുറത്തെത്തിച്ചത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.

Viral News

English summary
A plus two student was found dead in a well
topbanner

More News from this section

Subscribe by Email