Wednesday November 21st, 2018 - 9:38:pm
topbanner

സ്‌കൂള്‍ ബസ് ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

renjini
സ്‌കൂള്‍ ബസ് ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. തിരുവനന്തപുരത്ത് ഇന്നലെയിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരനായ സുകുമാരന്‍ നായര്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

നിരവധി കുട്ടികള്‍ക്ക് പരിക്കുണ്ട്. നാലാഞ്ചിറ സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 5.15 ഓടെ കേരളാദിത്യപുരം ജംഗ്ഷനില്‍ വെച്ചാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ സുകുമാരന്‍ നായരെയും മകള്‍ രേവതിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം ജംഗ്ഷനിലെ കടയിലേക്ക് ബസ്സ് ഇടിച്ച് കയറി.

ഇടിയുടെ ആഘാതത്തില്‍ കട തകര്‍ന്നു. കടയ്ക്ക് മുന്നില്‍ നിന്നിരുന്ന തോമസ്, കടയുടമ ഋഷികേശന്‍ നായര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന സര്‍വ്വോദയ വിദ്യാലയത്തിന്റെ പതിനേഴാം നമ്പര്‍ ബസ് ബ്രേക്ക് തകറായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് അത്യഹിതത്തില്‍ പ്രവേശിപ്പിച്ച സുകുമാരന്‍ നായര്‍ രാത്രി 8.30 ഓടെ മരണപ്പെടുകയായിരുന്നു. 16 വിദ്യാര്‍ത്ഥികളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

English summary
A scooter passenger kills from school bus
topbanner

More News from this section

Subscribe by Email