Monday November 19th, 2018 - 5:03:am
topbanner

ഒരു വർഷത്തേക്ക് സർക്കാരിന്റെ ഒരു ആഘോഷവും കേരളത്തിൽ ഉണ്ടാകില്ല: കലോത്സവങ്ങളും ചലച്ചിത്രമേളകളും റദ്ദാക്കി

fasila
ഒരു വർഷത്തേക്ക് സർക്കാരിന്റെ ഒരു ആഘോഷവും കേരളത്തിൽ ഉണ്ടാകില്ല: കലോത്സവങ്ങളും ചലച്ചിത്രമേളകളും റദ്ദാക്കി

തിരുവനന്തപുരം: ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ എല്ലാം റദ്ദാക്കി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികള്‍ എല്ലാം ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം കലോത്സവങ്ങളും ചലച്ചിത്രമേളകളും ഉണ്ടായിരിക്കില്ല.

സ്‌കൂള്‍ കലോത്സവവും സര്‍വ്വകലാശാല യുവജനോത്സവവും റദ്ദാക്കി. ഇതിന് പുറമേ എല്ലാ വര്‍ഷവും നടത്തി വരുന്ന ചലച്ചിത്രമേളകളും ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.

ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.

English summary
There will be no celebration of the government for one year: Festivals and film fairs have been canceled
topbanner

More News from this section

Subscribe by Email