Monday September 24th, 2018 - 1:40:am
topbanner

ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Mithun Muyyam
ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോട്ടയം: ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.തിരുവഞ്ചൂര്‍ അമ്പാടിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ അക്ഷയ് സുരേഷ് (15 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ മീനച്ചിലാറ്റില്‍ പൂവത്തുംമൂട് പാലത്തിന് താഴെയാണ് സംഭവം.

അക്ഷയ് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ കടവില്‍ എത്തിയതായിരുന്നു . പാലത്തിന്റെ തൂണിന്റെ കെട്ടില്‍ നിന്നും താഴേക്ക് അക്ഷയ് സുരേഷ് ചാടി. കഴുത്തിന് താഴെ മാത്രമാണ് ഇവിടെ വെള്ളമുള്ളത്. എന്നാല്‍ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട അക്ഷയ് സുരേഷ് ഒഴുകിപ്പോകുകയായിരുന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന അനന്ദു കയറിപ്പിടിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്ഷയ് സുരേഷിന് നീന്താന്‍ അറിയില്ല. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും അക്ഷയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഗ്‌നിശമന സേനയെത്തിയാണ് അക്ഷയ് സുരേഷിനെ മുങ്ങിയെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.ഷിബിന്‍, ഷരണ്‍, എബിന്‍,സംഗീത് എന്നിവരുമൊത്താണ് അക്ഷയ് കുളിക്കാനിറങ്ങിയത്.

അക്ഷയ് സുരേഷ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ വിദ്യാദിരാജ സ്‌കൂളില്‍ നിന്ന് നാല് എ പ്ലസ് നേടി വിജയിച്ചിരുന്നു. അമ്മ മഞ്ജു സുരേഷ്, സഹോദരി അമൃത സുരേഷ് വിദ്യാദിരാജയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

 

Read more topics: student, died, river,
English summary
The student drowning in the river
topbanner

More News from this section

Subscribe by Email