Saturday May 25th, 2019 - 12:45:pm
topbanner
topbanner

സംസ്ഥാനത്ത് കടയടപ്പ് സമരം പൂർണം

fasila
സംസ്ഥാനത്ത് കടയടപ്പ് സമരം പൂർണം

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം തുടങ്ങി. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമരം രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാക്കിയിരിക്കുകയാണ്.

കേരളപ്പിറവി ദിനമായതിനാലാണ് കടയടപ്പുസമരം 11 മണിക്കൂറായി നിജപ്പെടുത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരേയാണു സമരം. ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ പ്രവര്‍ത്തിക്കില്ല. ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജിഎസ്ടി നികുതി സമ്പ്രദായം അടിയന്തരമായി പിന്‍വലിക്കുക, വാടക കുടിയാന്‍ നിയമം പാസാക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

Read more topics: Kerala, shop, strike
English summary
The shop closing strike in Kerala was completed
topbanner

More News from this section

Subscribe by Email