ആലപ്പുഴ : ആലപ്പുഴ എക്സൈസ് എൻഫോഴ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്ക്വാഡ് കായംകുളം , കാർത്തികപള്ളി, വലിയ അഴീക്കൽ , പുല്ലുകുളങ്ങര, ആറാട്ടുപുഴ എന്നിവടങ്ങളിൽ നടത്തിയ റെയിഡിൽ 1കിലോ120 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ കൊച്ചുവളാലിൽ വീട്ടിൽ സന്തോഷ്കുമാർ മകൻ സത്യലാൽ (22വയസ്) ആണ് അറസ്റ്റിലായത്. ഇയാളെ ആറാട്ടുപുഴ കള്ളികാട്ട് ബന്ധുവീടിനു സമീപം നിന്നാണു കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ആറാട്ടുപുഴ വലിയഴിക്കൽ ഭാഗങ്ങളീൽ ബീച്ചിൽ കഞ്ചാവ് വില്പന സംബന്ധിച്ച് ധാരാളം പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ നേരത്തെ കഞ്ചാവുമായി ഇരുചക്രവാഹനത്തിൽ വരികയാരുന്ന രണ്ട് വിദ്ദ്യാർത്ഥികളെ ആറാട്ടുപുഴ പുല്ലുകുളങ്ങരയിൽ വച്ച് എക്സൈസ് സംഘം അറസ്റ്റ്ചെയ്തിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴ വലിയഴീക്കൽ ബീച്ചിൽ കഞ്ചാവ് വില്പന നടത്തുന്ന സത്യലാലിനെ കുറിച്ച് വിവരം ലഭിച്ചതും, തുടർന്നുള്ള അന്വേഷണത്തിൽ കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നതും. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും വിശദമായ അന്വേഷണത്തിലും തിരുവല്ല റയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി കടത്തു സംഘമാണ് മൊത്തമായി കഞ്ചാവ് വിതരണക്കാർക്ക് എത്തിച്ചുകൊടുക്കുന്നത് എന്ന വിവരം ലഭിക്കുകയും തുടർന്ന് ഇവരെ അന്വേഷിച്ച് തിരുവല്ലയിൽ എത്തിയ സ്ക്വാഡ് സംഘത്തെ തിരുവല്ല റയിൽവേസ്റ്റേഷൻ ഗുഡ്ഷെഡ് ഓവർബ്രിഡ്ജിനു സമീപം കഞ്ചാവുമായി രജിസ്ടേഷൻ ചെയ്യാത്ത ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേർ, പിൻതുടർന്ന എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു, അന്വേഷണത്തിൽ ഈ വാഹനം രജിസ്ട്രേഷൻ കാലവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും രജിസ്ട്രേഷൻ ചെയ്യാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണുകയും, വാഹനം വാങ്ങിയത് കോഴിക്കോട് ഉള്ള ഒരാളുടെ മേൽ വിലാസത്തിലാണെന്നും പ്രദേശിക പരിചയപ്പെടുത്തൽ നടത്തിയത് നിരവധി ക്രിമനൽ കേസുകളീൽ ഉൾപ്പെട്ട് ഇപ്പോൾ ഒളിവിൽ കഴിയുന്ന ഒരാളുടേതാണെന്നും കാണുകയുണ്ടായി. ആലപ്പുഴ എക്സൈസ് സ്ക്വാഡ് സമീപകാലത്ത് എടുത്തിട്ടുള്ള പലകേസുകളുടെയും ഉറവിടം ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ നിന്നുമാണെന്നും ഈ സംഘത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ട് പറഞ്ഞു.
പ്രതിയെ ഹരിപ്പാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിമുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. അന്വേഷണത്തിൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിനെ കൂടാതെ പ്രിവന്റീവ് ഓഫിസറന്മാരായ, എ.കുഞ്ഞുമോൻ, ഫെമിൻ, എം. ബൈജു, എം.കെ. സജിമോൻ സിവിൽ എക്സൈസ് ഓഫിസറന്മാരായ രവികുമാർ, ഓംകാരനാഥ്, റഹിം, അനിലാൽ, അരുൺ എന്നിവർ പങ്കെടുത്തു.