Wednesday September 26th, 2018 - 8:18:pm
topbanner

മുഖ്യമന്ത്രിക്ക് 25 ലക്ഷം നൽകി പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറിനെ സല്യൂട്ടടിച്ച് പോലീസുകാരന്‍; വൈറലായി വീഡിയോ

fasila
മുഖ്യമന്ത്രിക്ക് 25 ലക്ഷം നൽകി പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറിനെ സല്യൂട്ടടിച്ച് പോലീസുകാരന്‍; വൈറലായി വീഡിയോ

തിരുവനന്തപുരം: പ്രകൃതി ദുരിതത്തെ നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. മന്ത്രിസഭ യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് താരം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിക്ക് കൈമാറിയത്.

25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി അധിക സമയം അവിടെ നില്‍ക്കാതെ പെട്ടെന്ന് തന്നെ പുറത്തോട്ടിറങ്ങിയ നേരത്താണ് ഒരു പോലീസുകാരന്‍ ലാലേട്ടനൊരു കിടിലന്‍ സല്യൂട്ട് സമ്മാനിച്ചത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ലൂസിഫര്‍ ഷൂട്ടിങ്ങിനു വേണ്ടി തിങ്കളാഴ്ചയാണ് അദേഹം തിരുവനന്തപുരത്ത് എത്തിയത്.

കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

Read more topics: actor, mohanlal, policeman, saluted
English summary
The policeman saluted by superstar mohanlal
topbanner

More News from this section

Subscribe by Email