Sunday October 21st, 2018 - 10:36:pm
topbanner
Breaking News

കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ച് വൃദ്ധനെ നഗ്നനാക്കി മര്‍ദ്ദിച്ചു

suji
കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ച് വൃദ്ധനെ നഗ്നനാക്കി മര്‍ദ്ദിച്ചു

കുട്ടികളെ തട്ടിക്കൊണ്ട് പോകാനെന്ന് ആരോപിച്ച് ജനക്കൂട്ടം ഭിക്ഷാടനത്തിനെത്തിയ വൃദ്ധനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം പൊന്നാനിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ആന്ധ്രപ്രദേശില്‍ നിന്ന് ഭിക്ഷാടനത്തിന് എത്തിയ നാരായണന്‍ എന്ന വൃദ്ധനാണ് മര്‍ദ്ദനമേറ്റത്. രക്ഷിക്കാനെത്തിയ പോലീസിന് നേരെയും പ്രതിഷേധമുണ്ടായി.ഇയാളെ സംഘത്തില്‍ നിന്ന് മോചിപ്പിച്ചത് ഏറെ ബുദ്ധിമുട്ടിയാണ്.

വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൃദ്ധനെ നിലത്തിട്ട് ചവിട്ടി അവശനാക്കിയ ജനക്കൂട്ടം അയാളെ അടിച്ചുകൊല്ലാന്‍ ആക്രോശിക്കുന്നതും ദൃശ്യത്തില്‍ കാണാം.

അടുത്തിടെ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നു. കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചുള്ള പേടിപ്പെടുത്തല്‍ വേറെയും. ഇതാകാം പൊന്നാനിയിലെ ഈ ജനക്കൂട്ടം കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് .

Read more topics: man, torture, kidnapped
English summary
The old man was naked and tortured mob who afraid he may kidnapping children
topbanner

More News from this section

Subscribe by Email