Thursday May 23rd, 2019 - 7:08:pm
topbanner
topbanner

അമാനവ നേതാവ് രജീഷ് പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരയുടെ വെളിപ്പെടുത്തൽ ശരിവച്ച് മുൻഭാര്യ

NewsDesk
അമാനവ നേതാവ് രജീഷ് പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരയുടെ വെളിപ്പെടുത്തൽ ശരിവച്ച് മുൻഭാര്യ

അമാനവ നേതാവ് രജീഷ് പോൾ തനിക്ക് പ്രായപൂർത്തിയാകും മുൻപേ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ ശരിവച്ച് രജീഷിന്റെ മുൻഭാര്യ.

തന്റെ സുഹൃത്തായ പെൺകുട്ടിയെ ഇയാൾ പരിചയപ്പെടുകയും പിന്നീട് താനും ആ പെണ്കുട്ടിയുമായുള്ള ബന്ധത്തെ തകർത്തുകൊണ്ട് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ഇവർ തുറന്നു പറഞ്ഞിരിക്കുന്നത്.

ഈ വിവരമടക്കം രജീഷ് പോളിന്റെ പ്രവർത്തികൾ മനസ്സിലാക്കിയതിനാലാണ് വിവാഹമോചിതയായെന്നകാര്യം ഇവർ സൂചിപ്പിക്കുന്നുണ്ട്. പെൺകുട്ടിയുടെ തന്നെ വെളിപ്പെടുത്തലിനു വേണ്ടി കാത്തുനിന്നതിനാലാണ് താനും പീഡനവിവരം ഇത്രയുംകാലം മറച്ചുവെച്ചതെന്നും ഇവർ പറയുന്നു.wife sexual abuse allegation activists rejesh paul

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:-

ഒരു വിശദമായ പോസ്റ്റിടണം എന്നു തോന്നുന്നു. എന്നെ അറിയുന്ന സുഹൃത്തുക്കൾക്ക് ഒരുപക്ഷേ സംശയമുണ്ടാവില്ല. വിവരങ്ങൾ ഓഡറില്ലാതെ പറഞ്ഞ് കുറ്റപ്പെടുത്തുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

2011-ൽ ആണ് റെജേഷിനെ ഞാൻ ഓർക്കുട്ട് വഴി പരിചയപ്പെടുന്നത്. അന്നെനിക്ക് 23 വയസ് കാണും. ഞാൻ ചെന്നൈയിൽ ഒരു കോഴ്സ് ചെയ്യുന്ന സമയത്താണ് കാണുന്നത്. 2011-ൽ ഞങ്ങൾ എന്റെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാം വെറുപ്പിച്ച് വിവാഹിതരായി. അതൊരു മിശ്രവിവാഹം ആയിരുന്നു. അന്ന് എനിക്ക് അവൻ പറയുന്നത് വിശ്വാസമായിരുന്നു.

പിലാത്തറ ഒരു വാടക വീട്ടിൽ താമസമാക്കി. 2011-ൽ തന്നെയാണ് പെൺകുട്ടിയുമായി പരിചയപ്പെടുന്നതും. വളരെ വിശ്വസനീയമായി പെരുമാറുന്ന ആളായിരുന്നു അയാൾ. സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന എന്റെ ചിന്തയെ അയാൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

പിന്നീട് അയാൾ എന്നെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് സ്ഥിരമാക്കിയപ്പോഴാണ് ഞാൻ കാര്യങ്ങൾ നിരീക്ഷിച്ചു തുടങ്ങിയത്. എന്നാൽ അപ്പോഴേക്കും എന്നെയും അവളെയും അവൻ പരസ്പരം അകറ്റിയിരുന്നു. എന്റെ ശ്രദ്ധ ഒരു ജോലി എത്രയും പെട്ടന്ന് നേടുക എന്നതായി.

ഞാനെന്റെ വീട്ടിൽ നിന്ന് ബാങ്ക് കോച്ചിങ്ങിനും PHP ക്ലാസിനുമൊക്കെ പോകാൻ തുടങ്ങി. വല്ലപ്പോഴും മാത്രം അവനെ ഫോൺ ചെയ്യുകയോ കാണുകയോ ഒക്കെ ചെയ്തു. അപ്പോഴും അവരുടെ സൗഹൃദം തുടരുകയായിരുന്നു. പലപ്പോഴും അവനെന്നെ, നമ്മുടെ ബന്ധത്തെ ഉപയോഗിച്ചതു പോലെ തോന്നി. അവന്റെ രാഷ്ട്രീയത്തോട് ഞാൻ അകന്നു നിന്നു. അകൾച്ച ഉണ്ടെങ്കിലും വല്ലപ്പോഴും സുഖാന്വേഷണം നടത്താറുണ്ടായിരുന്നു. അവൾ അവനോട് പ്രണയാഭ്യർത്ഥന നടത്തി എന്നും ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് അവൾ കുട്ടിയാണെന്ന് ഞാൻ ഓർമ്മിപ്പിച്ചിരുന്നു.wife sexual abuse allegation activists rejesh paul

പിന്നെ ഒരു ദിവസം അവനെന്നോട് അവളുമായി തെറ്റി എന്നു പറഞ്ഞു. കാര്യം ചോദിച്ചപ്പോ അവളുടെ ഉമ്മുമ്മയെ നോക്കാതെ അവൾ യാത്ര ചെയ്യുന്നു എന്നോ മറ്റോ പറഞ്ഞു.

ഇതിനിടയിൽ എനിക്ക് ജോലി കിട്ടി. പിന്നീട് ഒരു ദിവസം അവനെന്നെ വിളിച്ച് അവൻ ഒരു കൂട്ടുകാരിയുടെ കൂടെ കഴിയാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ എന്റെ പുസ്തകങ്ങളും കുറച്ച് ഡ്രസ്സും എടുക്കാൻ അറിയിച്ച്, അവിടെ പോയി. അവിടെ പുതിയ കൂട്ടുകാരിയും അവന്റെ അമ്മയുമുണ്ട്. സാധനങ്ങളെടുത്ത് മടങ്ങുമ്പോ അവൻ കാശ് വേണോ എന്ന് വിളിച്ചന്വേഷിച്ചു. ഞാൻ വേണ്ടെന്നു പറഞ്ഞു. ( അതിനെ ഞാൻ തെറി വിളിച്ചു എന്നാണ് അവൻ ഒരു കമന്റിൽ പറഞ്ഞത്)

2014 മെയ് മാസത്തിലെ ബോബ് മാർലി പരിപാടിക്കാണ് പിന്നീട് പെൺകുട്ടിയെ കാണുന്നത്. അവളെന്നോട് അവനവളോട് മോശമായി പെരുമാറി എന്ന് പറയുകയും എന്റെ ഫോണിൽ നിന്നും അവന്റെ അമ്മയെ വിളിക്കുകയും ചെയ്തു. അവരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയായിരുന്നു.

അവൻ പലരോടും ഫ്ലർട്ട് ചെയ്യാറുണ്ട് എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഈ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു.(അവന്റെ കഥയിലെ എല്ലാ സ്ത്രീകളും അവനെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതാണ് ഞാൻ സംശയിക്കാൻ കാരണം.) അമ്മയെ വിളിച്ചത് മനസിലാക്കിയ അവൻ എന്നെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ഞാനും ചൂടായി. ഏറണാകളത്തുണ്ടായിരുന്ന അവനെന്നെ കാണാൻ അവിടെ വന്നു. എന്നെ എന്റെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്തു. പെട്ടന്ന് കരയുന്ന സ്വഭാവമാണ് എനേറെത്.wife sexual abuse allegation activists rejesh paul

ഒരാൺ സുഹൃത്തൊഴിച്ച് എന്റെ പ്രിയപ്പെട്ട പെൺ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നു. ഇതിനിടയിൽ സുബിൻ എന്നെ മാറ്റി വിളിച്ചു കൊണ്ടു പോയി പെൺകുട്ടി പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു. അന്ന് അവനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഡിവോഴ്സ് കാര്യത്തിനല്ലാതെ അവനെ വിളിച്ചില്ല. ചില പരിപാടികൾക്ക് കണ്ടാൽ പോലും മിണ്ടാറില്ല.

അവനെതിരെ മൂന്ന് നാല് തവണ പെൺകുട്ടിയുടെ പേര് പറയാതെ, അവന്റെ കള്ളത്തരങ്ങൾ പറഞ്ഞ് പോസ്റ്റിട്ടിട്ടും പലരും അവന്റെ പ്രഭാവലയത്തിനകത്തായിരുന്നു. അവൾ പറയാതെ എങ്ങനെയാണ് ഞാനത് വിളിച്ചു പറയുക. എന്റെ പേരിൽ ആരെയും ദുരുപയോഗം ചെയ്യരുതെന്ന് കരുതി ഡിവോഴ്സ് നേടി. അവന്റെ കൂട്ടുകാരിയോട് ( അവളെ വലിച്ചിഴക്കരുതെന്ന് മുമ്പ് മെസേജ് അയച്ചത് കൊണ്ട് പേര് പറയുന്നില്ല.) പറയണമെന്നുണ്ടായിരുന്നു. എന്നാൽ പറയാൻ ശ്രമിച്ച പലർക്കും നേരിടേണ്ടി വന്ന അനുഭവം ഓർത്ത് പറഞ്ഞില്ല.

English summary
sexual abuse allegation against activists rejesh paul
topbanner

More News from this section

Subscribe by Email