Tuesday June 25th, 2019 - 7:21:am
topbanner
topbanner

കത്തോലിക്കാ സഭയിലെ പള്ളി നിര്‍മ്മാണം വിവാദത്തിലേയ്ക്ക്

NewsDesk
കത്തോലിക്കാ സഭയിലെ പള്ളി നിര്‍മ്മാണം വിവാദത്തിലേയ്ക്ക്

കോട്ടയം: കത്തോലിക്കാ സഭയില്‍ പള്ളി നിര്‍മ്മാണം വീണ്ടും വിവാദത്തിലേയ്ക്ക്. കോട്ടയം ജില്ലയിലെ രാമപുരം സെന്റെ അഗസ്റ്റ്യന്‍സ് പള്ളി നിര്‍മ്മാണമാണ് ഇപ്പോള്‍ വിവാദത്തിലേയ്ക്ക് നീങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി ഇടപ്പള്ളി പള്ളി കൊടികള്‍ മുടക്കി നിര്‍മ്മിച്ചത് ഏറെ വിവാദത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമപുരം പള്ളിയും വിവാദത്തില്‍ ഇടം പിടിക്കുന്നത്. 150 കോടിയലധികം രൂപ മുതല്‍ മുടക്കിയാണ് ഇപ്പോള്‍ പള്ളി നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഞായറാഴ്ച്ച കൂദാശയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.

ഇടപ്പള്ളി പള്ളി നിര്‍മ്മാണത്തില്‍ ആര്‍ഭാടമുണ്ടായി എന്ന് അന്ന് തന്നെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിമര്‍ശിച്ചിരുന്നു. ആ കര്‍ദിനാള്‍ തന്നെയാണ് ഈ പള്ളിയും കൂദാശ ചെയ്യുന്നത്. കത്തോലിക്കാ സഭയിലെ പള്ളി നിര്‍മ്മാണത്തിലും പെരുന്നാള്‍ ആഘോഷങ്ങളിലും ആര്‍ഭാടം പാടില്ലന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പുല്ലു വിലകല്പിച്ചിരിക്കുന്നത്.

പള്ളിയുടെ കൂദാശ ആഘോഷങ്ങള്‍ വിശദീകരിക്കാന്‍ വികാരി ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തെങ്കിലും നിര്‍മ്മാണ ചിലവ് വിശദീകരിക്കാന്‍ തയ്യാറായില്ല. ഇത് മാധ്യമങ്ങളുടെ മുന്‍പില്‍ പറയേണ്ട കാര്യമില്ലന്നാണ് വികാരി റവ.ഡോ ജോര്‍ജ് ഞാറക്കുന്നേല്‍ പറഞ്ഞു. ഇടവക ജനങ്ങള്‍ പ്രിന്റ് ചെയ്ത കണക്ക് നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇടവക ജനങ്ങളില്‍ ഒരുതെറ്റിദ്ധാരണയും ഇല്ലെന്നും സോഷ്യല്‍ മീഡിയായില്‍ ഒരു വിവരവും ഇല്ലാത്തത് അവരുടെ വിശ്യാസവുമാണെന്നും അദേഹം വെളിപ്പെടുത്തി.

മൂന്ന് നിലകളിലായി 75000 സ്‌ക്വയര്‍ ഫിറ്റ് വിസ്താരണമാണ് ഉള്ളത്.ഏഷ്യയിലെ ഏറ്റവും മനോഹരവും വലിയ ദേവാലയങ്ങളില്‍ ഒന്നുമായിരിക്കും രാമപുരം പള്ളി. 235 അടി ഉയരമാണ് ദൈവലായത്തിനുള്ളത്. 120 അടി നീളവും 90 അടി വീതിയുമുള്ള ദൈവാലയത്തില്‍ ഒരേ സമയം 4000 പേര്‍ക്ക് ഇരുന്നു പ്രാര്‍ഥിക്കുവാനുള്ള സൗകര്യവുമുണ്ട്. അള്‍ത്താരയുടെ ഇരുവശങ്ങളിലുമായി ഇടവകയിലെ മുതിര്‍ന്നവര്‍ക്ക് സിറ്റിസണ്‍സിനും പ്രത്യേക ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. പള്ളിയുടെ മുഖവാരം പോര്‍ച്ചുഗീസ് മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതിയ പള്ളിയുടെ അള്‍ത്താര പഴയകാല ദേവാലയങ്ങളുടെ പൂര്‍ണ ശില്പഭംഗി നിലനിര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. മദ്ബഹയുടെ മധ്യഭാഗം യൂറോപ്യന്‍ ദേവാലയങ്ങുടെ ശില്പ ഭംഗിയോടു കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. പൗരസ്ത്യ സഭകളുടെ പ്രത്യേകതയായ ഐക്കണ്‍സുകളാണ് രൂപങ്ങള്‍ക്കു പകരമായി മദ്ബഹയില്‍ നിര്‍മിച്ചിരിക്കുന്നത്.

സീറോ മലബാര്‍ സഭയിലെ എല്ലാ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ഗ്ലാസ് ചിത്രങ്ങളാണു പള്ളിയുടെ ചില്ലുപാളികളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ തേക്കുതടിയില്‍നിന്നു മൂന്നു കൂറ്റന്‍ വാതിലുകള്‍. ഇതില്‍ നിറയെ കണ്ണുകളെ കൊതിപ്പിക്കുന്ന കൊത്തുപണികള്‍. ഇതാണു പുതിയ രാമപുരം പള്ളിയുടെ ആനവാതില്‍ ഉള്‍പ്പെടെയുള്ള വാതിലുകളുടെ പ്രത്യേകതശബരിമലക്കാടുകളില്‍നിന്നും വെട്ടിയെടുത്ത 400 വര്‍ഷം പഴക്കമുള്ള തേക്കുമരം എരുമേലി റേഞ്ചില്‍നിന്നും ലേലത്തില്‍ പിടിച്ചാണ് പള്ളിയുടെ മുന്‍വാതിലുകള്‍ നിര്‍മിച്ചത്.മൂന്നുവാതിലുകളിലെയും കൊത്തുപണികള്‍ക്കു തന്നെ മൂന്നുവര്‍ഷത്തോളം വേണ്ടിവന്നു. ക്രെയിൻ ഉപയോഗിച്ചാണു കട്ടിളയില്‍ വാതിലുകള്‍ ഘടിപ്പിച്ചത്. കൊത്തുപണികളാലല്‍ തലയെടുപ്പിലും ഏഷ്യതിലെ തന്നെ ഏറ്റവും വലിയ ദേവാലയമായാണ് ഇതിനെറ പള്ളി അധികൃതര്‍ വിശേഷിപ്പിക്കുന്നത്. 75000 ത്തോളം സ്‌ക്വയര്‍ ഫീറ്റിലാണ് പള്ളി.

ഒരു പതിറ്റാണ്ടു നീണ്ട നിര്‍മ്മാണത്തിന് ശേഷമാണ് പള്ളി പണി നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഇടവക ജനങ്ങളില്‍ നിന്നും പുറത്തു നിന്നും സംഭാവനകളും സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിച്ചാണ് പള്ളി നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് സ്വീകരിച്ച സാധനങ്ങളുടെ തുകയുടെ കണക്ക് ചേര്‍ക്കപ്പെടാത്തതാണ് കണക്ക് വെളിപ്പെടുത്താന്‍ വിമുക്ത കാട്ടുന്നതിന് പിന്നിലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ പറയുന്നു.

രാമപുരത്ത് പുതിയ പള്ളിയോട് ചേര്‍ന്ന് പഴയ രണ്ട് പള്ളികള്‍ നില നിര്‍ത്തിയാണ് പുതിയ പള്ളി ശതകോടികള്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്നത്.ഗ്ീക്ക്,പോര്‍ച്ചുഗീസ്,#ര്‍മ്മന്‍,ബൈസന്റെന്‍ കലകളുടെ സങ്കലനമാണ് ദേവലയം.150 അടി ഉയരമുള്ള മുഖവാരത്തില്‍ ആഗസ്തീനോസിന്റെയും കന്യാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും രൂപങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.110 അടി ഉയരത്തിലാണ് പള്ളിയുടെ തോറ നിര്‍മ്മിച്ചിരിക്കന്നത്.

പള്ളിയുടെ മദ്ബഹാ മുഴുവന്‍ തേക്ക് തടിയില്‍ പാനല്‍ തിര്‍ത്തിരിക്കുകയാണ്. ഇത്രയും ലക്ഷറിയായി പള്ളി നിര്‍മ്മിച്ചതിന് ഭാരവാഹികള്‍ പറയുന്നത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ അധികം വൈകാതെ വിശുദ്ധനായി പ്രഖ്യാമിക്കുമെന്നും അതോടെ ബസിലിക്കയായി പള്ളിയെ ഉയര്‍ത്തുമെന്നും അത് മുന്നില്‍ കണ്ടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പള്ളി നിര്‍മ്മാണം നടത്തിയത്.

പാലാ രൂപതയില്‍പ്പെട്ട പള്ളിയാണ് രാമപുരം പള്ളി. പാല രൂപതയുടെ കീഴിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്‌ളിബാ ആശുപത്രി നിര്‍മ്മാണത്തിനായി രൂപതയിലെ ഇടവകളില്‍ പണം ആവശ്യപ്പെട്ട് കത്ത് ഇറക്കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയായിലും മറ്റും വന്നതോടെ പണ പിരിവ് വിവാദമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്ളി നിര്‍മ്മാണത്തെ കറിച്ച് അഭിപ്രായം പറയുന്നതിന് സോഷ്യല്‍ മീഡിയായില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read more topics: kottayam, church, Catholic sabha,
English summary
The church's construction of the Catholic sabha is again controversial
topbanner

More News from this section

Subscribe by Email