Thursday October 18th, 2018 - 12:03:am
topbanner
Breaking News

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് യാക്കോബായാ റമ്പാനെതിരെ നടപടി

Aswani
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് യാക്കോബായാ റമ്പാനെതിരെ നടപടി

കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്പാനെതിരെ നടപടി. യൂഹാനോന്‍ റമ്പാനെതിരെയാണ് സഭ അധ്യക്ഷന്‍ നടപടിയെടുത്തത്.

റമ്പാനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സഭാ നേതൃത്വം വിലക്കിയത്. കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് റമ്പാനെതിരെ നടപടിയെടുത്തത്. ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ട ആളാണ് റാമ്പാനെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് കല്‍പ്പന. മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് കല്‍പ്പന പുറപ്പെടുവിച്ചത്.

 

English summary
The action against yakobaya ramban for participating in the nuns struggle
topbanner

More News from this section

Subscribe by Email