Saturday September 22nd, 2018 - 6:43:pm
topbanner

സഭാതർക്കം: 'പാത്രീയര്‍ക്കീസ് ഓര്‍ത്തഡോക്‌സ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നു': പാത്രീയര്‍ക്കീസ് 22മുതല്‍ 27വരെ ഇന്ത്യയിൽ : യാക്കോബായ സഭയില്‍ തര്‍ക്കം രൂക്ഷം: സുന്നഹദോസ് നടന്നില്ല

NewsDesk
സഭാതർക്കം: 'പാത്രീയര്‍ക്കീസ് ഓര്‍ത്തഡോക്‌സ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നു': പാത്രീയര്‍ക്കീസ് 22മുതല്‍ 27വരെ ഇന്ത്യയിൽ : യാക്കോബായ സഭയില്‍ തര്‍ക്കം രൂക്ഷം: സുന്നഹദോസ് നടന്നില്ല

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ പരമദ്ധ്യക്ഷനായി അംഗീകരിക്കുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാം പാത്രീയര്‍ക്കീസ് ബാവ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നതിന് തീരുമാനിച്ചു. ഈ മാസം 22മുതല്‍ 27വരെയാണ് സന്ദര്‍ശനം. കോടതി വിധിയെ തുടര്‍ന്ന് ഇരു സഭകളും കലഹത്തിന്റെ വക്കിലെത്തിയിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പാത്രീയര്‍ക്കീസിന്റെ തീരുമാനം. 2017 ജൂലായ് 3ലെ സുപ്രീം കോടതി വിധിയും അതിനെ തുടര്‍ന്ന് ഉണ്ടായ പിറവം പള്ളി വിധിയും അനുസരിച്ച് മലങ്കരയില്‍ സമാധാനം ഉണ്ടാക്കുന്നതിനുള്ള സന്ദര്‍ശനമാണ് ലക്ഷ്യമിടുന്നത്.

ഇതിനിടയില്‍ പാത്രീയര്‍ക്കീസ് ബാവ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനെ തന്റെ മലങ്കര സന്ദര്‍ശനം അറിയിച്ചതായും കേരളത്തില്‍ ഉള്ള ദിവസങ്ങളില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അറിയിച്ചതായി വിവരം ഉണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാ ബാവ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ സമയവും സ്ഥലവും ഇരുവരുടെയും ആശയ വിനിമയത്തില്‍ അറിയിച്ചിട്ടില്ല.എന്നാല്‍ ഇരു സംഭകളും ഇത് സംബന്ധിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. പാ്രീയര്‍ക്കീസും കാതോലീക്കാബാവയും നേരീട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

പാത്രീയര്‍ക്കീസ് ബാവാ ഇന്ത്യയില്‍ എത്തുന്നതിന് പിന്നില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രാധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവരുമായി കൂടി കാഴ്ച നടത്തുന്നതിന് സമയം ചോദിച്ചിട്ടുണ്ട്. ഇതുവരെയും ഇവരാരും സമയം അനുവദിച്ചിട്ടില്ല.

പാത്രീയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുത്തന്‍കുരിശ് പാത്രീയര്‍ക്കാ സെന്ററില്‍ വിളിച്ചു ചേര്‍ത്ത സുന്നഹദോസ് നടത്താതെ പിരിഞ്ഞു. സഭാ സെക്രട്ടറി, ശ്രേഷ്ം കാതോലീക്കാ ബാവയുടെ സെക്രട്ടറി വൈദീകന്‍ എന്നിവര്‍ക്ക് നേരെ യാക്കോബായ സഭയിലെ തന്നെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയതാണ് സഭായോഗം ചേരാന്‍ കഴിയാതിരുന്നത്. വിശ്വാസികളുടെയും വൈദീകരുടെയും പ്രതിക്ഷേധം ശക്തമായതോടെ യോഗം നടത്താന്‍ കഴിയില്ലന്ന് അറിയിച്ച് ശ്രേഷ്ം കാതോലിക്കാ സമീപത്തുള്ള ചാപ്പലിലേയ്ക്ക് പോകുകയായിരുന്നു.

വ്യാഴാഴ്ച സുന്നഹദോസ് വിളിച്ച് ചേര്‍ക്കാന്‍ തീരുമാനം ഉണ്ട്. എന്നാല്‍ സഭാ സെക്രട്ടറിയെയും ശ്രേഷ്ം കാതോലീക്കാ ബാവയുടെ സെക്രട്ടറിയായ വൈദീകനെയും പുറത്താക്കാതെ പ്രതിക്ഷേധത്തില്‍ നിന്ന് പിന്‍തിരിയുകയില്ല എന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് സഭയെ ഇത്രയും ഗതികേടില്‍ എത്തിച്ചെന്നാണ് ആരോപണം.സഭയുടെ 15 വര്‍ഷത്തെ കണക്ക് ഇനിയും അവതരിപ്പിച്ചിട്ടില്ലന്നും പറയുന്നു.

മലങ്കരയിലെ പള്ളികളില്‍ മലങ്കര മെത്രാപ്പോലീത്താ അംഗീകരികാത്ത ആരും പ്രവേശിക്കരുതെന്ന വിധി നിലനില്‍ക്കുന്നതില്‍ തന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള പുത്തന്‍കുരിശ്,മഞ്ഞിനിക്കര,മലേക്കുരിശ് എന്നീവിടങ്ങളില്‍ മാത്രമെ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കുകയുള്ളൂ എന്ന് പാത്രീയര്‍ക്കീസ് ബാവയോട് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കി. കോടതി വിധിയില്‍ പറയുന്ന 1064 പള്ളികളില്‍ ഒന്നിലും പ്രവേശിക്കുകയോ പ്രാര്‍ത്ഥന നടത്തുകയോ ചെയ്യില്ലന്നും പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അറിയിച്ചു.

മലേക്കുരിശ്, മഞ്ഞിനിക്കര എന്നിവിടങ്ങളില്‍ കുര്‍ബാന നടത്തുന്ന തീയതിയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്നവ ശരിയല്ലന്നും അറിയിച്ചു. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 20ന് യാക്കോബായ സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ തീരുമാനം.ഇതിനിടെ യാക്കോബായ സഭയിലെ മെത്രാന്‍മാരോട് തന്റെ മലങ്കര സന്ദര്‍ശനത്തിന്റെ അഭിപ്രായം അരാഞ്ഞ് പാത്രീയര്‍ക്കീസ് കല്പന അയച്ചിരുന്നു.

ഇതിന് യാക്കോബായ സഭയിലെ ചുരുക്കം ചില മെത്രാപ്പോലീത്താമാര്‍ മാത്രമാണ് മറുപടി നല്‍കിയത്.ഇതിനെ തുടര്‍ന്നാണ് ഇന്ത്യാ സന്ദര്‍ശനം നടത്തി മലങ്കരയില്‍ സമാധാനം ഉണ്ടാക്കുക എന്ന തീരുമാനത്തില്‍ എത്തിയത്. പാത്രീയര്‍ക്കീസിന്റെ സന്ദര്‍ശനത്തിന് കേരളത്തിലെ യാക്കോബായ സഭയുടെ ഓദ്യോഗിക ക്ഷണം ഇതുവരെയും ഉണ്ടായിട്ടില്ല എന്നാണ് പാത്രീയര്‍ക്കീസ് ബാവയോട് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
The Pathriyakis Orthodox meeting
topbanner

More News from this section

Subscribe by Email