Tuesday June 19th, 2018 - 12:23:pm
topbanner
Breaking News

ഓര്‍ത്തഡോക്‌സ് സഭ അഞ്ച് മെത്രാൻമാരെ തെരഞ്ഞെടുക്കുന്നു

Mithun muyyam
ഓര്‍ത്തഡോക്‌സ് സഭ അഞ്ച് മെത്രാൻമാരെ തെരഞ്ഞെടുക്കുന്നു

കോട്ടയം: യാക്കോബായ സഭയുമായി ഇനിയും ചര്‍ച്ച വേണ്ടന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസില്‍ തീരുമാനമായി. യാക്കോബായ സഭയുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ച് സുന്നഹദോസില്‍ വിഷയം ഉന്നയിച്ചത് മുംബൈ ഭദ്രാസനാധിപനാണ്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ആവിശ്യമില്ലെന്ന് തീരുമാനിച്ചു.

സഭയില്‍ നിലവില്‍ ഉള്ള ഒഴിവിന്റെയും അവധിയില്‍ പ്രവേശിക്കുന്ന മെത്രാപ്പോലീത്താമാരുടെ ഒഴിവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്‍ ഈ വര്‍ഷം സെപ്റ്റംബര്‍-ഓക്ടോബറില്‍ ചേരുന്നതിന് വ്യാഴാഴ്ച തീരുമാനം എടുക്കും.

ഡിസംബറോടെ മെത്രാപ്പോലീത്താമാരുടെ വാഴിക്കലും നടത്താണ് തീരുമാനമെടുക്കുക. അസോസിയേഷനോ വാഴിക്കലോ കോലഞ്ചേരി പള്ളിയില്‍ വച്ചു നടത്താനുമാണ് സാധ്യത.1934 ലെ ഭരണഘടന പ്രകാരം അനുവദിക്കുന്നില്ലങ്കിലും നിയുക്തമെത്രാനെ തെരഞ്ഞടെുക്കുന്നതിനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ നിയുക്തകാതോലീക്കാ തെരഞ്ഞെടുപ്പ് വേണ്ടന്ന് സുന്നഹദോസ് ഐക്യകണ്ഡമായി തീരുമാനിച്ചു. ഇതോടെ സുന്നഹദോസില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകില്ലന്ന് ഉറപ്പായി.വെള്ളിയാഴ്ചയാണ് സുന്നഹദോസ് സമാപിക്കുന്നത്.
ഇതിനിടയില്‍ കോട്ടയം ഭദ്രാസനത്തിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗത്തില്‍ പെട്ട 122 പള്ളികളില്‍ യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ സ്ഥാനം ഉപയോഗിച്ച് പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുന്‍സീഫ് കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് അറിയുന്നു.
യാക്കോബായ സഭ ബി.ജെ.പി നേത്യത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെ ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിന് കുറിച്ച് പഠിക്കാന്‍ സാജു പോളിനെയും മറ്റും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതായി സൂചനയുണ്ട്.ഏറു സഭകൾ തമ്മിലുള്ള തർക്കം ഏറെ നാളായി നില നിൽക്കുകയാണ്.

English summary
The Orthodox Church selects five bishops

More News from this section

Subscribe by Email