Wednesday April 24th, 2019 - 1:56:am
topbanner
topbanner

പ്രധാനമന്ത്രിയോടുളള ഹൈക്കോടതി അഭിഭാഷകയുടെ പത്തു ചോദ്യങ്ങൾ വൈറലാകുന്നു

NewsDesk
പ്രധാനമന്ത്രിയോടുളള ഹൈക്കോടതി അഭിഭാഷകയുടെ പത്തു ചോദ്യങ്ങൾ വൈറലാകുന്നു

തന്റെ ഭരണകാലത്തിനിടയില്‍ ഒരു തവണപോലും ജനങ്ങളെയോ പത്രങ്ങളെയോ നേരിട്ടു കാണാന്‍ ധൈര്യം കാണിക്കാത്ത പ്രധാനമന്ത്രിയോട് നേരിട്ട് ചോദിക്കാനിരുന്ന ചോദ്യങ്ങള്‍ പോതുസമൂഹവുമായി പങ്കുവച്ചുകൊണ്ടുളള ഹൈക്കോടതി അഭിഭാഷക അഡ്വ.വിമലാബിനുവിന്റെ പോസ്റ്റ് വൈറലാകുന്നു.

തനിക്കു പറയാനുളളതുമാത്രം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും, തോന്നുന്നതെല്ലാം വീണ്ടു വിചാരമില്ലാതെ ചെയ്യുകയും, വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നിശ്ശബ്ദനാകുകയും ചെയ്യുന്ന പ്രധാനമന്ത്രിക്കു മുന്നില്‍ അഡ്വ.വിമലാബിനു നിരത്തുന്ന ചോദ്യങ്ങള്‍ ഇതാണ്.....

The High Court lawyer ten questions To prime minister

എന്തുകൊണ്ട്?എന്തുകൊണ്ട്? എന്തുകൊണ്ട്?

ഒരിക്കൽ പോലും സ്വതന്ത്രമായ ചോദ്യങ്ങൾ നേരിടാതെ, തനിക്കു പറയാനുള്ളതു മാത്രം മൻകി ബാത്തിലൂടെ ഞങ്ങളെ കേൾപ്പിച്ച പ്രധാനമന്ത്രി അങ്ങയോടു പത്തു ചോദ്യങ്ങൾ മാത്രം

1,ഇന്തJയുടെ GDP grow th Rate 2010 - 11 കാലയളവിൽ 10.3% ആയിരുന്നത് 2016-17 കാലയളവിൽ 6.6% മാത്രമായി മാറി എന്തുകൊണ്ട്.?

2, ചൈന 24 മണിക്കൂറിനുള്ളത50,000 തൊഴിൽ ഉറപ്പാക്കുമ്പോൾ ഇന്ത്യ അതേ സമയം വെറും 450 തൊഴിൽ മാത്രമേ നൽകുന്നുള്ളു എന്തുകൊണ്ട്

3, Feb 2019 ൽ തൊഴിലില്ലായ്മ 7.2% ആയി എന്നാൽ 2011-12 കാലയളവിൽ തൊഴിലില്ലയ്മ വെറും 2.2% മാത്രമായിരുന്നു. എന്തുകൊണ്ട്?



4, നോട്ടു നിരോധനം മൂലംR Bl 16000 കോടി നേടിയപ്പോൾ പുതിയ നോട്ടുപ്രിന്റുചെയ്തതു വഴി വന്ന 21,000 കോടി     രൂപയുടെ നഷ്ടം എന്തുകൊണ്ടറിയുന്നില്ല?

5, 2 കോടി തൊഴിലുകൾ ഒരു വർഷം സൃഷ്ടിയ്ക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ടാണ് 5 വർഷം കൊണ്ട് 10 കോടി തൊഴിലിനു പകരം 10 ലക്ഷം തൊഴിൽ പോലും അങ്ങേയ്ക്ക് സൃഷ്ടിയ്ക്കുവാൻ കഴിയാതെ വന്നത് ?

6, എന്തുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന കർഷക ആത്മഹത്യകൾ 2017 ഫെബ്രുവരിയ്ക്ക് ശേഷം പുറം ലോകം അറിയാതെ പോയത്?

7, 4 % കാർഷിക വളർച്ചയിൽ നിന്നുo കഴിഞ്ഞ അഞ്ചു വർഷo കൊണ്ട് 1.9% കാർഷിക വളർച്ച യേ രാജ്യം നേടിയുള്ളു എന്തുകൊണ്ട്?

8, തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തി ഇന്ത്യയിലേയ ക്കു നോക്കരുത് ബഹിരാകാശത്തേയ്ക്കു നോക്കൂ എന്നു പറയേണ്ടി വന്നതെന്തുകൊണ്ടാണ്?

9, സമ്പന്നരുടെ കിട്ടാക്കടങ്ങൾ എഴുതി തള്ളിയപ്പോഴും അന്ന മുട്ടുന്ന രാജ്യത്തെ തീറ്റിപ്പോ റ്റുന്ന കർഷകനായി പദ്ധതികളൊന്നുമില്ലാതെ പോയതെന്തുകൊണ്ട്

10, ചോദ്യം ചോദിയ്ക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നതെന്തുകൊണ്ട്?

The-High-Court-lawyer-viimala binuten-questions-pm -modi

ഒരിക്കല്‍ പോലും സ്വതന്ത്രമായ ചോദ്യങ്ങള്‍ നേരിടാതെ, തനിക്കു പറയാനുള്ളതു മാത്രം മന്‍കി ബാത്തിലൂടെ ഞങ്ങളെ കേള്‍പ്പിച്ച പ്രധാനമന്ത്രി, വിദേശ രാജ്യങ്ങളില്‍ പോയാല്‍ ജനങ്ങളെ കാണുന്നതിനും പത്രസമ്മേളനങ്ങള്‍ വിളിക്കുന്നതിനും ഒരു മടിയും അങ്ങ് കാണിക്കാറില്ല. എതിരാളികള്‍ക്കു പോലും പ്രതീക്ഷ നല്‍കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടതും ഭരണത്തിലേറിയതും. അങ്ങയോട് മേല്‍ പറഞ്ഞ പത്തു ചോദ്യങ്ങള്‍ മാത്രമാണ് ചോദിക്കാനുളളത്.

കാലങ്ങളായി രാജ്യം ആര്‍ജ്ജിച്ച നേട്ടങ്ങളെല്ലാം തന്റെ കുടക്കീഴിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോള്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറാനാണ് ഭാവമെങ്കില്‍ ഒന്നറിയുക. അങ്ങ് നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണുപോയി വഞ്ചിതരായ  ജനതയും കാത്തിരിക്കുന്നത് മറുപടി പറയാന്‍ തന്നെയാണ്... ബാലറ്റിലൂടെ.

modi tour

Read more topics: prime minister, high Court, lawyer,
English summary
The High Court lawyer Vimala Binu ten questions To prime minister
topbanner

More News from this section

Subscribe by Email