Monday November 19th, 2018 - 11:25:am
topbanner

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം മാപ്പു പറഞ്ഞു

suji
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം മാപ്പു പറഞ്ഞു

മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം മാപ്പു പറഞ്ഞു. കേസിലെ പ്രതിയും സിപിഎം മുന്‍ലോക്കല്‍ കമ്മറ്റി അംഗവുമായ സി ഒ ടി നസീറാണ് തലശേരി ഗവ ഗസ്റ്റ് ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയോട് മാപ്പു ചോദിച്ചത്.

കല്ലെറിഞ്ഞ കേസില്‍ താന്‍ യഥാര്‍ത്ഥത്തില്‍ പ്രതിയല്ലെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നു മാത്രമേ ഉള്ളൂവെന്നും നസീര്‍ പറഞ്ഞു. കേസിലെ 80ാം പ്രതിയാണ് നസീര്‍.തലശേരി നഗരസഭാംഗമായിരുന്ന നസീര്‍ ഇപ്പോള്‍ സിപിഎം അംഗമല്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തെ തുടര്‍ന്ന് 2013 ഒക്ടോബര്‍ 27നാണ് ഉമ്മന്‍ചാണ്ടിയ്ക്ക് കല്ലേറില്‍ പരിക്കേറ്റത് .

 

Read more topics: cpim, stoned, oommenchandy
English summary
The CPM former Local Committee member apologized to oommenchandy
topbanner

More News from this section

Subscribe by Email