Saturday September 22nd, 2018 - 12:56:pm
topbanner

ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന്റെ സ്ഥലം അളക്കാൻ ഉത്തരവ്; യാക്കോബായ സഭ മെത്രാൻ കുടുങ്ങും

Mithun Muyyam
ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന്റെ സ്ഥലം അളക്കാൻ ഉത്തരവ്; യാക്കോബായ സഭ മെത്രാൻ കുടുങ്ങും

കൊച്ചി: ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന്റെ സ്ഥലം അളക്കാൻ ലാൻഡ് റെവന്യൂ കമ്മീഷന്റെ ഉത്തരവ്. കൊച്ചി മെത്രാപ്പോലീത്തയും സഭാ സൂനഹദോസ് സെക്രട്ടറിയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് സർക്കാർ ഭൂമി കയ്യേറിയെന്നും തണ്ണിർത്തട സംരക്ഷണ നിയമം ലംഘിച്ചുവെന്നും കാണിച്ചുള്ള വക്കീൽ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതോടെ ജോസഫ് മാർ ഗ്രിഗോറിയോസ് കുടുങ്ങാൻ സാധ്യതയുണ്ട്.

സാമൂഹിക പ്രവര്തകനും, വിവരാവകാശ പ്രവർത്തകനുമായ സേവിയർ ജോസഫാണ് ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ വഴി മെത്രാപോലിത്തയെ ഒന്നാം പ്രതിയായും, ജില്ലാ കളക്ടർ, കണയന്നൂർ താലൂക് തഹസിൽതാർ, താലൂക് സർവയർ, മരട് മുൻസിപ്പൽ സെക്രട്ടറി എന്നിവരെ മറ്റ് പ്രതികളായും കാണിച്ച് വക്കിൽ നോട്ടീസ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ കളക്ടറുടെ ഉത്തരവിലൂടെ ഡിസ്ട്രിക്ട് ലാൻഡ് റവന്യൂ കമ്മിഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. ഈ സ്ഥലത്തു ഒരേക്കറിലധികം സർക്കാർ ഭൂമി ഉണ്ടെന്നും ഇത് അളന്നു തിരിച്ചു റവന്യൂ ഭൂമി ആക്കണമെന്നുമാണ് സേവ്യേറിന്റെ ആവശ്യം.

സ്ഥലം അളന്നു തിട്ട പെടുത്തിയതിനു ശേഷം ഹൈക്കോടതിയിൽ കേസുമായി മുന്നോട്ടു പോകുമെന്നും മെത്രാപ്പോലീത്തയുടെയും മരട് നഗരസഭയുടെയും കള്ളക്കളി ജനങ്ങളുടെ മുൻപിൽ എത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് വങ്ങിയ ഭൂമിയെക്കുറിച്ച് പലയിടത്തും പരാതി നൽകിയിട്ടും ഫലം കാണാത്തതിനാലാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. നെൽവയലെന്ന് ബി ടി ആറിൽ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള സ്ഥല ത്താണ് ഇവർ കെട്ടിടം നിർമ്മിച്ചതെന്നും ഇതിലൂടെ തണ്ണിർത്തട സംരക്ഷണ നിയമം ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.

Read more topics: Bishop, yacobaya, trapped,
English summary
The Bishop of yacobaya will be trapped
topbanner

More News from this section

Subscribe by Email