Tuesday November 13th, 2018 - 11:41:pm
topbanner

പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിനു ഒടുവില്‍ കിടപ്പാടവും നഷ്ടമാകുന്നു

NewsDesk
പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിനു ഒടുവില്‍ കിടപ്പാടവും നഷ്ടമാകുന്നു

കോട്ടയം:പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിനു ഒടുവില്‍ കിടപ്പാടവും നഷ്ടമാകുന്നു. തലയോലപ്പറമ്പ് കാലായില്‍ മാത്യുവിനെ സഹപ്രവര്‍ത്തകന്‍ കൊന്നു കുഴിച്ചു മൂടിയത് എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അറിഞ്ഞതിനുശേഷമാണു കുടുംബത്തെത്തേടി മറ്റൊരു ദുരന്തവാര്‍ത്തയെത്തുന്നത്. 2006-2007 കാലയളവില്‍ മാത്യു കെഎസ്എഫ്ഇയില്‍ ഒമ്പത് ചിട്ടികള്‍ കൂടിയിരുന്നു. 15 ലക്ഷം രൂപയ്ക്കു വേണ്ടിയാണു ചിട്ടിയില്‍ ചേര്‍ന്നിരുന്നെന്നും ഈടായി വീടിന്റെ ആധാരം പണയപ്പെടുത്തിയിരുന്നതായും മാത്യുവിന്റെ മകള്‍ നൈസി പറയുന്നു.

മാത്യുവിനെ കാണാതാകുന്നത് വരെ ചിട്ടിയുടെ അടവ് മുടങ്ങിയിട്ടില്ല. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ മാത്യുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ തലയോലപറമ്പിലെ കെട്ടിടത്തിന്റെ തറഭാഗത്തുംനിന്നും കണ്ടെടുത്തതോടെയാണ് കെഎസ്എഫ്ഇ അധികൃതര്‍ ജപ്തി നടപടിയിലേക്ക് നീങ്ങിയത്.

15 ലക്ഷം രൂപയ്ക്ക് പകരം പലിശയും ചേര്‍ത്ത് 30 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതര്‍ പറയുന്നതെന്ന് നൈസി വ്യക്തമാക്കി. മാര്‍ച്ച് 30നു കോട്ടയത്തു നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ നൈസിക്ക് കത്തും അയച്ചിട്ടുണ്ട്. ഒരു നിശ്ചിത കാലാവധി കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ തനിക്ക് തന്നാലും മുതല്‍ പോലും തിരിച്ചടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നൈസി പറയുന്നു. 35 സെന്റ് സ്ഥലമാണ് മാത്യുവിന്റെ പേരിലുള്ളത്. ഈ സ്ഥലത്താണ് 16 വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച വീട് സ്ഥിതിചെയ്യുന്നത്. ജപ്തി നടപടി നേരിടേണ്ടി വന്നാല്‍ മാതാവിനെയും രണ്ടു സഹോദരിമാരെയും കൊണ്ട് എങ്ങോട്ടുപോകുമെന്ന് ആശങ്കയിലാണ് നൈസി ഇപ്പോള്‍.

സ്ഥലം എംഎല്‍എ കൂടിയായ സി.കെ. ആശയുടെ നിര്‍ദേശപ്രകാരം 27നു മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ഡോ. തോമസ് ഐസ്‌ക്കിനെയും നേരിട്ട് കാണാനുള്ള തയാറെടുപ്പിലാണ് നൈസി. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഏറെ താത്പര്യം കാട്ടുന്ന നൈസി 2016 ജൂണ്‍ രണ്ടിനു സുഹൃത്തിന്റെ ഭര്‍ത്താവിന് തന്റെ വൃക്കദാനം ചെയ്യുകയും ചെയ്തു. യാതൊരു ലാഭേഛകൂടാതെയാണ് നൈസി സ്വന്തം വൃക്ക ദാനം ചെയ്തത്.

Read more topics: Thalayolaparambu, Mathew, murder,
English summary
Thalayolaparambu Mathew murder
topbanner

More News from this section

Subscribe by Email