topbanner
Friday July 21st, 2017 - 2:13:pm
topbanner

തടിയന്റെവിട നസീറും ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് പോലീസ്

NewsDesk
തടിയന്റെവിട നസീറും ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് പോലീസ്

കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറും മുഖ്യസഹായി പി.എ. ഷഹനാസും തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പോലീസ്. ഷഹനാസിന്റെ രസഹ്യ കത്തുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ച വിവരം കിട്ടിയതെന്നും പോലീസ് പറഞ്ഞു.

വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് ഇരുവര്‍ക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബംഗളൂരു ജയിലില്‍ കഴിഞ്ഞിരുന്ന നസീറിനായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതായി കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷഹനാസില്‍ നിന്ന് പിടികൂടിയ കത്തുകള്‍, മൊബൈല്‍ ഫോണുകള്‍, ഉപയോഗിച്ചിരുന്ന ഇമെയിലുകള്‍ തുടങ്ങിയവ സൈബര്‍സെല്‍ പരിശോധിച്ചിരുന്നു.

ഇതില്‍ നിന്നാണ് ഷഹനാസിന്റെ വിദേശബന്ധം തെളിഞ്ഞത്. അതേസമയം, എവിടെ ആക്രമണം നടത്തും എന്നത് വ്യക്തമല്ല. ഷഹനാസിന്റെ ഇ മെയില്‍ ഐഡികള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ നവംബറിലാണ് കൊച്ചി പോലീസ് ഷഹനാസിനെ പിടികൂടിയത്.

English summary
Thadiyantavide Nazeer planed terror attack kerala
topbanner topbanner

More News from this section

Subscribe by Email