topbanner
Tuesday December 12th, 2017 - 10:09:am
topbanner
topbanner

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

Anju N C
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകനാണ് [19] ആത്മഹത്യ ചെയ്തത്.

ഇന്നലെ ഒരു സുഹൃത്തിനോടൊപ്പമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ പോലീസ് ഈ ആരോപണം നിഷേധിച്ചു. രേഖകളില്ലാത്ത വാഹനം ഓടിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും ശേഷം പിതാവിനെ വിളിച്ച് വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...

പാവറട്ടിലും പരിസര പ്രദേശങ്ങളിലും കുറച്ചു ദിവസങ്ങളായി മാല പൊട്ടിക്കല്‍ പതിവാണ്. ഇതേ തുടര്‍ന്ന് നടത്തിയ പട്രോളിങ്ങിനിടെയാണ് മുല്ലശ്ശേരി പഞ്ചായത്തിലെ മധുക്കര ഭാഗത്തു നിന്നും വിനായകനും സുഹൃത്ത് ശരത്തും ബൈക്കില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.

സംശയം തോന്നിയ പോലീസ് ബൈക്കിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈയില്‍ ഒരു രേഖയും ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പറഞ്ഞയച്ച ശേഷം ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം വിനായകന്റെ പിതാവ് കൃഷ്ണനെ വിളിച്ചു വരുത്തി. രണ്ടരയോടെ ഇരുവരെയും കൃഷ്ണനൊപ്പം പറഞ്ഞയച്ചു.

രേഖകള്‍ ഹാജരാക്കിയ ശേഷം ബൈക്ക് വിട്ടു തരാമെന്നും പറഞ്ഞു. ബൈക്കില്‍ കറങ്ങുന്നതിനെ താക്കീത് ചെയ്‌തെന്നും യാതൊരു തരത്തിലും ഇവരെ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യം വിനായകന്റെ പിതാവിനോടും പറഞ്ഞെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

Read more topics: suicide, teenager, police,
English summary
teenager suicide after the police custody
topbanner topbanner

More News from this section

Subscribe by Email