Saturday April 21st, 2018 - 9:36:am
topbanner

പ്രമുഖ നടിയുടെ പേരും മുഖവും വെളിപ്പെടുത്തി തമിഴ് മാധ്യമങ്ങള്‍: നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്‍

Anju N C
പ്രമുഖ നടിയുടെ പേരും മുഖവും വെളിപ്പെടുത്തി തമിഴ് മാധ്യമങ്ങള്‍: നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്‍

ആക്രമിക്കപ്പെട്ട നടിയുടെ പേരും മുഖവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമ്മീഷന്‍. ഇതിനെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിത കമ്മീഷന്‍ കത്തയച്ചു.

നിയമലംഘനം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും മറ്റു വെബ്‌സൈറ്റുകളിലും നല്‍കിയ വാര്‍ത്തകളിലെ പേരും ചിത്രങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read more topics: tamil media, bhavana,
English summary
Tamil media published the famous actress name and photo

More News from this section

Subscribe by Email