Wednesday November 21st, 2018 - 5:22:am
topbanner

തേന്‍കെണി കേസില്‍ നാല് പേര്‍ അറസ്റ്റിലായതോടെ തളിപ്പറമ്പിലെ ചില ഉന്നതന്‍മാര്‍ അങ്കലാപ്പില്‍

NewsDesk
തേന്‍കെണി കേസില്‍ നാല് പേര്‍ അറസ്റ്റിലായതോടെ തളിപ്പറമ്പിലെ ചില ഉന്നതന്‍മാര്‍ അങ്കലാപ്പില്‍

തളിപ്പറമ്പ്: പെണ്‍കെണി കേസില്‍ നാല് പേര്‍ അറസ്റ്റിലായ സംഭവത്തോടെ തളിപ്പറമ്പിലെ പല ഉന്നതന്‍മാരും അങ്കലാപ്പില്‍. പണച്ചാക്കുകളായ ചില വ്യാപാരികളും പ്രവാസികളുമുള്‍പ്പെടെ നിരവധിയാളുകള്‍ ഈ സംഘത്തിന്റെ തേന്‍ കെണിയില്‍ അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഇവരില്‍ നിന്നൊക്കെ അറസ്റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. ഇവരുടെയൊക്കെ കാമകേളികള്‍ മുസ്തഫയുടേയും സംഘത്തിന്റെയും കയ്യിലുണ്ടെന്നാണ് വിവരം. കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ ആരും പരാതിയുമായി രംഗത്ത് വരാത്തത്.

എന്നാല്‍ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌ക്കരന്‍ (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബദുള്ള, അന്‍വര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരം പാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ഐ പി സി 384, 420, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Read more topics: taliparamba, sex racket, arrest,
English summary
Taliparamba honey trap case arrest of four accused
topbanner

More News from this section

Subscribe by Email