Tuesday March 19th, 2019 - 3:40:pm
topbanner
topbanner

തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവം: എഎസ്‌ഐക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം

suvitha
തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവം: എഎസ്‌ഐക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം

തളിപ്പറമ്പ്: ഔദ്യോഗിക ആവശ്യത്തിനെത്തിയ തമിഴ്‌നാട് പൊലീസ് സേനാംഗത്തെ പൊലിസ്‌സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് എഎസ്‌ഐക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം.  ഔദ്യോഗിക ആവശ്യത്തിനെത്തിയ തമിഴ്‌നാട് പൊലീസ് സേനാംഗത്തെയാണ് പൊലിസ്‌സ്‌റ്റേഷനില്‍ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് എഎസ്‌ഐ വിജയമണിയെയാണ് ശിക്ഷാനടപടിയെന്ന നിലയില്‍ ന്യൂമാഹി പൊലിസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധിതമായി മാറ്റിയത്.

ജില്ലാ പോലിസ് ചീഫ് ശിവ വിക്രത്തിന്റെതാണ് ഉത്തരവ്. ശനിയാഴ്ചതന്നെ തളിപ്പറമ്പ് സ്‌റ്റേഷനില്‍നിന്ന് വിടുതല്‍ നല്‍കാനും അടുത്ത പ്രവര്‍ത്തിദിവസം ന്യൂമാഹിയില്‍ ചുമതലയേല്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ക്രിമെന്റ് കട്ടുചെയ്യലുള്‍പ്പെടെ കൂടുതല്‍ ശിക്ഷാനടപടികള്‍ പിന്നാലെയുണ്ടാകുമെന്നും സൂചനയുണ്ട്. മധുരൈ സിറ്റി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം സദാശിവത്തിനാണ് തളിപ്പറമ്പ് സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ എഎസ്‌ഐ വിജയമണി 11 ന് തിങ്കളാഴ്ച പുലര്‍ച്ചെ മര്‍ദ്ദിച്ചത്. 

മധുരൈ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള തളിപ്പറമ്പ് സ്വദേശിയായ കത്തി ഹംസയെ ഹാജരാക്കാനുള്ള തളിപ്പറമ്പ് മജിസ്രേട്ട് കോടതിയുടെ വാറണ്ടില്‍ വിശദീകരണം നല്‍കാനെത്തിയപ്പോഴാണ് സദാശിവത്തിന് മര്‍ദ്ധനമേറ്റത്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത സദാശിവം ഉറങ്ങാന്‍ സൗകര്യം അന്വേഷിച്ചപ്പോള്‍ ജിഡി ചാര്‍ജ് കെ രമേശന്‍ സ്‌റ്റേഷന്റെ മുകള്‍നിലയിലെ പോലീസുകാരുടെ വിശ്രമമുറിയില്‍ സൗകര്യമൊരുക്കി. സദാശിവം നിലത്ത് വിരിച്ചു കിടക്കാന്‍ തന്റെ ടര്‍ക്കി ടവ്വലെടുത്തുവെന്ന് ആരോപിച്ചാണ് രാവിലെ എഎസ്‌ഐ വിജയമണി ക്രൂരമായി മര്‍ദ്ദിച്ചത്.

ഓടിയെത്തിയ പോലീസുകാരാണ് സദാശിവത്തെ രക്ഷിച്ചത്. സദാശിവം മധുരൈ സിറ്റി പോലീസ് കമീഷണര്‍ മഹേഷ്‌കുമാര്‍ അഗര്‍വാളിനോട് പരാതിപ്പെട്ടു. കമീഷണറില്‍നിന്ന് വിവരമറിഞ്ഞ അഡ്മിനിസ്‌ട്രേഷന്‍ ഐജി ആര്‍ ദിനകരന്‍ കോയമ്പത്തൂര്‍ സ്വദേശികൂടിയായ ജില്ലാ പോലിസ് ചീഫ് ശിവവിക്രമിനോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടുകയുണ്ടായി.

ജില്ലാ പോലിസ് ചീഫ് നിയോഗിച്ചതനുസരിച്ച് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍ വിജയമണി കുറ്റക്കാരരെനെന്ന് കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ വിജയമണിക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്ത് ഡിവൈഎസ്പി റിപ്പോര്‍ട്ട് ജില്ലാ പോലിസ് ചീഫിന് കൈമാറിയതിനെ തുടര്‍ന്നാണ് ശിക്ഷാനടപടി. കൂടാതെ കേരള പോലിസ് വിവിധ നടപടികളുമായി ബന്ധപ്പെട്ട് എത്തിയാല്‍ കര്‍ണ്ണാടക- തമിഴ്‌നാട് പൊലിസ് എല്ലാ സൗകര്യവും സഹായവും നല്‍കാറുണ്ട്. സദാശിവം സംഭവത്തോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാമെന്ന ആശങ്കയും വിജയമണിക്കെതിരെ കര്‍ശന നടപടിക്ക് കാരണമായി.

Viral News

English summary
The Tamil Nadu policeman attacked the police station at Taliparamba: transfer to ASI
topbanner

More News from this section

Subscribe by Email